ബദിയടുക്ക : (www.evisionnews.in) ഉക്കിനടക്കയില്‍ സ്ഥാപിക്കുന്ന കാസര്‍കോട് ഗവ: മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്നും ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് സമര സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, റവന്യുമന്ത്രി, പ്രതിപക്ഷ നേതാവ്, എന്നിവരെ കണ്ട് നിവേദനം നല്‍കും. അക്കാദമിക്ക് ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥമൂലം പാതിവഴിയിലാകുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.
എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അടക്കമുള്ള രോഗികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരസമിതി ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി.യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. എ കെ ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന്, പ്രൊഫ ശ്രീനാഥ്, എം കെ രാധാകൃഷ്ണന്‍, കരുണാകരന്‍, അജയന്‍ പരവനടുക്കം, ഫാറൂഖ് ഖാസിമി, കെ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എസ് എം മയ്യ, കുഞ്ചാര്‍ മുഹമ്മദ് ഹാജി, മുഹമ്മദ് അലി ഫത്താഹ്, നാസര്‍ ചെമ്മനാട്, ഹമീദ് ബദിയടുക്ക, മുഹമ്മദ് റിയാസ്, മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords: Kasaragod-medical-collage
Post a Comment
0 Comments