Type Here to Get Search Results !

Bottom Ad

ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും പങ്കെടുത്തത് തെറ്റ്: സുധീരന്‍

തിരുവനന്തപുരം :(www.evisionnews.in) ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് തെറ്റായി പോയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഒരു സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തതാണ് ബിജുരമേശിന്റെ ആരോപണങ്ങള്‍. വ്യക്തിപരമായ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ നേതാക്കള്‍ ഔചിത്യം കാണിക്കണമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസമായിരുന്നു ബിജുരമേശിന്റെ മകള്‍; മേഘയും, മുന്‍ റവന്യൂമന്ത്രിയും കോന്നി എംഎല്‍എയുമായ അടൂര്‍ പ്രകാശിന്റെ മകനുമായ അജയ്കൃഷ്ണനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ബിജു രമേശിന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരം അന്‍ സാജ് കണ്‍വെന്‍ഷന്‍ സെന്റലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍ ഗണേഷ് കുമാര്‍ എംഎല്‍എ, ശബരീനാഥ് എംഎല്‍എ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നേതാക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫോട്ടോ സഹിതം ബിജു രമേശ് ഫേസ്ബുക്കില്‍ പോസറ്റിടുകയും ചെയ്തിരുന്നു.

keywords: Vm-sudheran-Against-oomen-chandi-Chennithala-bijuramesh-doughter-wedding

Tags

Post a Comment

0 Comments

Top Post Ad

Below Post Ad