Type Here to Get Search Results !

Bottom Ad

ചെമ്മനാട് -പെരുമ്പള സഹകരണ ബാങ്കിലും ലക്ഷങ്ങളുടെ മുക്കപണ്ട തട്ടിപ്പ്

കാസര്‍കോട് (www.evisionnews.in): ജില്ലയിലെ രണ്ട് സഹകരണ ബാങ്കുകളില്‍ കൂടി മുക്കപണ്ട തട്ടിപ്പ് കണ്ടെത്തി. പെരുമ്പള സര്‍വീസ് സഹകരണ ബാങ്കിലും ചെമ്മനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ മേല്‍ പറമ്പ് സായാഹ്ന ശാഖയിലുമാണ് ലക്ഷങ്ങളുടെ മുക്കുപണ്ടതട്ടിപ്പ് കണ്ടെത്തിയത്. പെരുമ്പള സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 4.30 ലക്ഷവും ചെമ്മനാട് സഹകരണ ബാങ്കില്‍ നിന്ന് 2.25 ലക്ഷവുമാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി തട്ടിപ്പ് നടത്തിയതായാണ് പ്രത്യേക സ്വക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 

മുട്ടത്തൊടി സഹകരണ ബാങ്കിന്റെ നായന്‍മാര്‍മൂല, വിദ്യാനഗര്‍ ശാഖകളില്‍ നിന്ന് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി നാലു കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവം പുറത്തു വന്നതോടെയാണ് ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും സഹകരണ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന ആരംഭിച്ചത്. നേരത്തെ പിലിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിലും ഉപ്പള മജ്ബയല്‍ സര്‍വീസ് സഹകരണ ബാങ്കിലും ഉദുമ അര്‍ബന്‍ സൊസൈറ്റിയിലും മുക്കുപണ്ടങ്ങള്‍ പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു.


Keywords: Kasaragod-news-bank-fake-gold-loan

Post a Comment

0 Comments

Top Post Ad

Below Post Ad