കാസര്‍കോട് (www.evisionews.in): തിന്മയ്‌ക്കെതിരായ പോരാട്ടത്തില്‍ മരണം വരിച്ച രക്തസാക്ഷികളുടെ സ്മരണയുമായി മസ്ജിദുകളിലെങ്ങും ഇന്ന് ബദര്‍ദിന പരിപാടികള്‍ നടക്കും. ബദര്‍ യുദ്ധത്തിന്റെ സ്മരണയുമായി എത്തുന്ന പതിനേഴാം ദിനത്തിന്റെ വിശേഷം പങ്കിടാന്‍ പള്ളികളില്‍ ഒരുക്കങ്ങള്‍ തുടങ്ങി. സര്‍വസന്നാഹങ്ങളോടെ എത്തിയ ശത്രുക്കളോടു പൊട്ടിയ ആയുധങ്ങളും 313 പേര്‍ മാത്രം അടങ്ങുന്ന ചെറുസംഘവുമായി പോരാടി നേടിയ വിജയത്തിന്റെയും ബദറില്‍ വീരമൃത്യു വരിച്ച പോരാളികളുടെയും ഓര്‍മകളുമായി മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകളും അന്നദാന വിതരണം ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും.
പലയിടങ്ങളിലും വളരെ വിപുലമായ പരിപാടികളുണ്ട്. വ്രതാനുഷ്ഠാനം പകുതി പിന്നിട്ടതോടെ പള്ളികളിലെങ്ങും വിശ്വാസികളുടെ തിരക്ക് പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. രാവും പകലെന്നുമില്ലാതെ പ്രാര്‍ഥനാനിര്‍ഭരമാണ് മസ്ജിദുകള്‍. കാരുണ്യപ്രവര്‍ത്തനങ്ങളും നാടെമ്പാടുമുണ്ട്. നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുന്നതിനു വിവിധ സംഘടനകളും വ്യക്തികളും മുന്നിലുണ്ട്. മതമൈത്രിയുടെ വിളംബരപ്പെടുത്തലുമായി ഇഫ്താര്‍ വിരുന്നുകളും സജീവമാണ്.
Keywords: Badar-day
Keywords: Badar-day
Post a Comment
0 Comments