Type Here to Get Search Results !

Bottom Ad

ഒപ്പുമരച്ചുവട്ടിലെ ഈ സമരം വെറുതെയാവില്ല




ജംഷീദ് അട്ക്കം 
ആ പുലരിയെ ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്, നാട്ടിലെ ഉസ്താദിനൊപ്പം നന്ദി ദാറുസ്സലാമിന്റെ  സമ്മേളനം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും സമയം പുലര്‍ച്ചെ 3 മണി കഴിഞ്ഞിരുന്നു , സുബഹി നമസ്‌കാരം കഴിഞ്ഞ് ഇത്തിരി മയക്കത്തിനായി കിടന്നപ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്, എന്റെ ഉസ്താദിന്റെതായിരുന്നു ആ വിളി, തിരിച്ച് വിളിച്ചപ്പോള്‍ ഉസ്താദിലൂടെ കേട്ടത് വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു, ഏറെ ബഹുമാനിക്കുന്ന സമസ്തയുടെ ഉപാധ്യക്ഷനും പ്രഗത്ഭ പണ്ഡിതനുമായ ശൈഖുനാ സി എം ഉസ്താദ് മരിച്ചു എന്ന  വാര്‍ത്ത ,ഉസ്താദ് അസുഖ ബാധിതനായിരുന്നു എന്ന വാര്‍ത്തകള്‍ മുന്‍പ് കണ്ടിരുന്നു അത്തരത്തിലുള്ള മരണമായിരിക്കുമെന്ന് കരുതി പക്ഷെ സംഭവം വല്ലാതെ ഞെട്ടലോടെയാണ് കേട്ടത്...(www.evisionnews.in)
 
സി എം ഉസ്താദ് എന്ന ആ മഹാ പണ്ഡിതനെ പലപ്പോഴായി കണ്ടിരുന്നു. സമസ്തയുടെ വേദികളിലും അതിലുപരി നാട്ടിലെ പള്ളി ഉദ്ഘാടന വേദിയില്‍ അടുത്തായും, ശൈഖുനാ സി എം ഉസ്താദെന്ന ആത്മീയ വിഹായസ്സിലെ ആസൂര്യതേജസ്സ് നിഷ്്ക്കളങ്കതയുടെ പര്യായമായിരുന്നു.
ജില്ലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഉസ്താദിന്റെ പ്രയത്‌നത്തെ വായിച്ചും കേട്ടും അറിഞ്ഞപ്പോള്‍ ആ പണ്ഡിതന്റെ വേര്‍പാട് വല്ലാതെ നോവിപ്പിക്കുന്നു,(www.evisionnews.in)

മംഗലാപുരം സംയുക്ത മഹല്ലുകളുടെ ഖാസിയായ ശൈഖുനായുടെ ഉയര്‍ച്ചയില്‍ നാം അഭിമാനിച്ചിരുന്നു,പല പള്ളികളിലെ ചുവരുകളില്‍ ഇന്നും കാണാം ശൈഖുനാ തയ്യാറാക്കിയ ആ നമസ്‌ക്കാര സമയം. കര്‍മ്മ ശാസ്ത്രത്തില്‍ ആഗാധ ജ്ഞാനം, ബഹു ഭാഷാ പണ്ഡിതന്‍, അതിലുപരി പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര ഉപാദ്ധ്യക്ഷന്‍ ,ഇതിലും അപ്പുറവുമുണ്ട് ഉസ്താദിന്റെ ഉയരങ്ങള്‍.
ഏറെ വ്യസനിപ്പിച്ച വാര്‍ത്ത,ജനാസ തൊട്ടടുത്ത കടല്‍ക്കരയിലാണെന്ന് കേട്ടപ്പോള്‍ തന്നെ ദുരുഹത നിറഞ്ഞിരുന്നു, ആ പൂമുഖം ഒന്ന് അവസാനമായി കാണാന്‍ തിരക്ക് കൂട്ടി,പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജനാസ ഉസ്താദ് പടുത്തുയര്‍ത്തിയ ജില്ലയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍  എത്തിച്ചപ്പോള്‍ ഒഴുകിയെത്തിയ ജന മനസ്സുകള്‍ കരയുകായായിരുന്നു,ഒപ്പം ഉസ്താദിന്റെ സന്തതികളും.
ഏറെ ദുരുഹതകള്‍ നിറഞ്ഞ ദിനങ്ങളാണ് കടന്നു വന്നത് നിഷ്‌ക്കളങ്കനായ ആ പണ്ഡിതനോട് ആരാണ് ആ കൊടുംചതി ചെയ്തത് ?
 ചില തല്പരകക്ഷികളുടെ സഹായത്താല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു,ഇതൊരു വല്ലാത്ത കൊലപാതകമാണെന്ന് എല്ലാവരുടെ സ്വരങ്ങളില്‍ നിന്നും കേള്‍ക്കാമായിരുന്നു, പത്ര ത്താളുകളില്‍ നിറഞ്ഞ വാര്‍ത്തകള്‍, പിറ്റേ ദിവസത്തെ സായാഹ്നം വിശ്വസിക്കാന്‍ ഉതകാത്ത തരത്തില്‍ ആത്മഹത്യായാണെന്ന് വരച്ചിട്ടു. കാപാലികരെ കപ്പല്‍ കടത്താനുള്ള നീക്കമായിരുന്നില്ലേ അത്?(www.evisionnews.in)
ജനാസ കണ്ടപ്പോഴും ശേഷം നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളിലും കൊലപാതകമെന്ന വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ വസ്തുതകളെ ആരോ മറച്ചു വെക്കുന്നു.(www.evisionnews.in)

അസുഖ ബാധിതനായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ പോലും സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനു വേണ്ടി താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെയും ഭാവിയില്‍ ചെയ്യേണ്ട ദൗത്യങ്ങളെയും വ്യക്ത്തമായി ദീര്‍ഘ ദൃഷ്ടിയോടെ വരച്ചു കാട്ടിയ മഹാ പണ്ഡിതനായിരുന്നു സി എം ഉസ്താദ്. ആഗോളതലങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ അനേകം കൃതികള്‍ ഉസ്താദിന്റെ സംഭാവനകളാണ്.(www.evisionnews.in)

  ഉസ്താദിന്‍രെ ഘാതകരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ നമുക്ക് ശബ്ദിക്കണം. അവസാനം വരെ.പല സമരങ്ങള്‍ക്കും ഫലം കണ്ട കാസര്‍കോട് ഒപ്പുമര ചുവട്ടിലെ സമരം, മാസങ്ങള്‍ പിന്നിടുമ്പോള്‍ പിന്തുണയുമായി പല കോണുകളില്‍ നിന്നായി സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും എത്തിച്ചേരുമ്പോള്‍ നമുക്കും ഒന്നിക്കണം, അവര്‍ക്കൊപ്പം..



Tags

Post a Comment

0 Comments

Top Post Ad

Below Post Ad