Type Here to Get Search Results !

Bottom Ad

വ്യാപാരിയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് കവര്‍ച്ച


നീലേശ്വരം : (www.evisionnews.in)കട പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് പണം കവര്‍ന്നു.
ചെറുപുഴ ബസ്സ്റ്റാന്റിലെ എ.എം.ടി വസ്ത്രാലയം, ആന്‍ഡ്രിയ സില്‍വര്‍ ജ്വല്ലറി എന്നീ സ്ഥാപനങ്ങളുടെ ഉടമ പാലാവയല്‍ തയ്യേനിയിലെ കുരുവിളാനിക്കല്‍ ടോമി തോമസി53)നെയാണ് കൊള്ളയടിച്ചത്. ടോമിയുടെ പക്കലുണ്ടായിരുന്ന ഒരു ലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ചക്ക് ഇടയില്‍ പരിക്കേറ്റ ടോമിയെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രി ല്‍ പ്രവേശിപ്പിച്ചു. വ്യാഴായ്ച രാത്രി 9.15 ഓടെ തയ്യേനിയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വഴിയില്‍ വെച്ച് ടോമിക്ക് നേരെ ആക്രമണം ഉണ്ടായത്. കനത്ത മഴയായതിനാല്‍ ടോമിയുടെ കരച്ചില്‍ നാട്ടുകാര്‍ കേട്ടില്ല.പരിക്കേറ്റ ടോമി ഒരു മണിക്കൂറിലധികം റോഡില്‍ കിടന്നു. മുളക് പൊടിക്ക് ഒപ്പം രാസ വസ്തു ഉപയോഗിച്ചതായും സംശയമുണ്ട്. ബേങ്കില്‍ നിന്നും ലോണ്‍ എടുത്ത പണമാണ് നഷ്ടപ്പെട്ടത്. ആറ് മാസം മുമ്പ് സമാനമായ സംഭവം ഇവിടെ നടന്നിരുന്നു.അന്ന് വ്യാപാരിയെ കൊള്ളയടിച്ച പ്രതിയെ പിടികൂടിയിരുന്നു. ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. ഫ്രാന്‍സീസ് ജോ ര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ സെ ക്രട്ടറിയാണ് ടോമി. സംഭവത്തില്‍ ജില്ലാ പ്രസിഡണ്ട് ജെ യിംസ് ആനിത്തോട്ടം പ്രതിഷേധിച്ചു.

Keywords: Nileshwar-Thief-Attack-Shope-Police

Post a Comment

0 Comments

Top Post Ad

Below Post Ad