പയ്യന്നൂര്‍: (www.evisionews.in) കെ എസ് ആര് ടി സി യിലെ വനിതാ കണ്ടക്ടറുടെ 6000 രൂപയും മൊബൈല്‍ ഫോണും ഡ്യൂട്ടി ബുക്കും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ നീലേശ്വരം സ്വദേശിയെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.
തൈക്കടപ്പുറത്തെ കെ അലിഹസന്(18) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ മാര്‍ച്ച് മാസം 20 ന് ആണ് കെ എസ് ആര് ടി സി പയ്യന്നൂര്‍ ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ രൂപയുടെ ബാഗ് ബസില്‍ വച്ച് മോഷണം പോയത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിലാണ് മോഷണം പോയ മൊബൈല്‍ ഫോണ്‍ കണ്ണൂര്‍ കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ കൈയിലാണെന്നു പൊലീസ് കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് നീലേശ്വരം സ്വദേശിയില്‍ നിന്നു 2000 രൂപയ്ക്കു വാങ്ങിയതാണെന്നു അറിയിച്ചത്. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ മറ്റുവിവരമൊന്നും ലഭിച്ചില്ല. ഇതിനിടയില്‍ ഫോണ്വിറ്റയാള് കഴിഞ്ഞ ദിവസം ബസില്‍ കയറിയിരുന്നു.
വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു.തുടര്‍ന്ന് എസ് ഐ പി കെ ദാസിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അലിഹസനെ പിടികൂടുകയായിരുന്നു.
keywords:lady-conductor-thaikadpurm-arrest
Post a Comment
0 Comments