ബേഡകം: (www.evisionnews.in) ദേവസ്ഥാനത്ത് നിന്ന് മൂന്ന് ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ രണ്ട് പേരെ ബേഡകം എസ്.ഐ. ടി.കെ മുകുന്ദനും അഡീഷണല്‍ എസ്.ഐ ജയകുമാറും അറസ്റ്റ് ചെയ്തു. രണ്ടുപേരെ തിരയുന്നു. മരത്തടികള്‍ കടത്താനുപയോഗിച്ച ആള്‍ട്ടോ കാറും തിരയുന്നുണ്ട്. മരുതടുക്കം ചേടിക്കുണ്ടിലെ ഷാഫി(25), മുഹമ്മദ്(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി സിയാദ്, രണ്ടാംപ്രതി റഫീഖ് എന്നിവരെ കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ചന്ദനമരം മോഷണം പോയത്. 80,000 രൂപ വിലമതിക്കും.
ചന്ദനമരം അന്വേഷിച്ച് ഷാഫിയും മുഹമ്മദും ദേവസ്ഥാനത്തിന്റെ ഭാരവാഹികളെ ചെന്ന് കണ്ടിരുന്നു. നല്ല വിലയും വാഗ്ദാനം ചെയ്തു.തുടര്‍ന്നാണ് മരത്തടികള്‍ മോഷണം പോയത്. ചന്ദനമരത്തടികള്‍ എവിടെയാണെന്ന് കണ്ടെത്താനായി പകല്‍ കച്ചവടത്തിനിറങ്ങുകയും രാത്രി മോഷണം നടത്തുകയുമാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സിയാദിന്റെ വീട്ടില്‍ നിന്ന് ചന്ദനത്തടിയുടെ ചില ഭാഗങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Keywords: Arrest-News-bedakm
Post a Comment
0 Comments