Type Here to Get Search Results !

Bottom Ad

ബോധവല്‍ക്കരണ ക്ലാസ് നടത്തി


കാസര്‍കോട്. (www.evisionnews.in)ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികളുടെ വ്യക്തിശുചിത്വം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്ഥാപിച്ച നാപ്കിന്‍ വെന്റിംഗ് മെഷീനിന്റെ പ്രവര്‍ത്തനാവലോകനവും ഡി.പി.സി. ഹാളില്‍ നടത്തി. യോഗം ജില്ലാ പഞ്ചായത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും ഡിവിഷന്‍ മെമ്പര്‍മാരും പങ്കെടുത്ത യോഗത്തില്‍, കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ. രഘുനാഥ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ പി. വി. കൃഷ്ണ കുമാര്‍, കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡി. മഹാലിംഗേശ്വര്‍രാജ്, ജില്ലാ ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: സുനിതാ നന്ദന്‍ പെണ്‍കുട്ടികളുടെ വ്യക്തിശുചിത്വം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്‌മോഹന്‍ സ്വാഗതവും ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ ഡീനാ ഭരതന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad