Type Here to Get Search Results !

Bottom Ad

അഞ്ജു ബോബി ജോര്‍ജ് രാജി വെച്ചു. അറിയില്ലെന്ന് മന്ത്രി ജയരാജന്‍



തിരുവനന്തപുരം: (www.evisionnews.in)  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജ്ജ് രാജി വെച്ചു. കൗണ്‍സിലിലെ എല്ലാ അംഗങ്ങളും രാജി വെച്ചിട്ടുണ്ട്. എന്നാല്‍ രാജിക്കാര്യം തനിക്കറിയില്ലെന്ന് കായിക മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് രാജിക്കാര്യം അഞ്ജു മാധ്യമങ്ങളെ അറിയിച്ചത്.

സഹോദരന്‍ അജിത് മാര്‍ക്കോസും പരിശീലകസ്ഥാനം രാജിവയ്ക്കുമെന്നും അഞ്ജു പറഞ്ഞു.ധാര്‍മികതയുടെ പേരിലാണ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പക്ഷേ, വിചാരിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങള്‍. തിരക്കുണ്ടെന്നു അന്നുതന്നെ അറിയിച്ചിരുന്നു. എന്നാല്‍, കേരളം ഇത്തരം ഒരു ആവശ്യം ഉന്നയിച്ചപ്പോള്‍ ധാര്‍മികതയുടെ പേരിലാണ് സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തന്നെ പിന്തുണയ്ക്കുന്ന നാടിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമാണ് എന്നു തോന്നിയിട്ടാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതെന്നും അഞ്ജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തന്റെ സഹോദരനു ജോലി നല്‍കിയത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അല്ല. സര്‍ക്കാരാണ്. അതിന്റെ ഫയലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കുക മാത്രമാണ് കൗണ്‍സില്‍ ചെയ്തത്. ഫയലുകള്‍ സര്‍ക്കാരിന് കൈമാറി. സര്‍ക്കാരാണ് ഫയല്‍ പഠിച്ച് നിയമനം നടത്തിയത്. അഞ്ചു മെഡലുകള്‍ നേടിയ കോച്ച് എന്ന പരിഗണനയാണ് അജിത് മാര്‍ക്കോസിനു നല്‍കിയത്. വിവാദമായ സാഹചര്യത്തില്‍ അജിതും സ്ഥാനം രാജിവയ്ക്കുകയാണെന്ന് അഞ്ജു അറിയിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒരു എത്തിക്‌സ് കമ്മീഷന്‍ രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. അഴിമതി, സ്വജനപക്ഷപാതം എന്നിവ എല്ലാം കമ്മീഷന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എല്ലാം അറുതിവരുത്താനാണ് കമ്മീഷന്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. ഈ നൂറ്റാണ്ടില്‍ കായിക കേരളം, കായികതാരങ്ങളോടു ചെയ്ത ഏറ്റവും വലിയ ക്രൂരതയാണ് സ്‌പോര്‍ട്‌സ് ലോട്ടറി. ദൈവികമായ കഴിവിനോടു കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണിതെന്നും അഞ്ജു പറഞ്ഞു.
കൗണ്‍സിലില്‍ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും പുറത്തു കൊണ്ടു വരണം. ഇത് ജനങ്ങള്‍ ഏറ്റെടുക്കണം. അവര്‍ക്കൊപ്പം മാധ്യമങ്ങളും ഏറ്റെടുത്ത് സത്യം പുറത്തു കൊണ്ടു വരണം. അഴിമതി കാണിച്ചവര്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും അഞ്ജു വ്യക്തമാക്കി



keywords: Anju-bobi-george-Resignation-Sports-Council
Tags

Post a Comment

0 Comments

Top Post Ad

Below Post Ad