ന്യൂഡല്‍ഹി: (www.evisionnews.in) സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിനെ കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യയുടെ നിര്‍വാഹക സമിതിയിലെടുത്തു. രാജ്യത്തെ കായിക വികസനത്തിനായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി രൂപീകരിച്ചതാണ് ഖേലോ ഇന്ത്യ. രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഖേലോ ഇന്ത്യ എന്ന് പേരുമാറ്റിയത്.
രാജ്യത്തെ കായിക വികസനത്തിന് പുതിയ കുതിപ്പ് നല്‍കുകയായണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതും മികച്ച കായിക താരങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള പരിശീലനം നല്‍കുന്നതും ഉള്‍പ്പെടെയുള്ളവയുടെ മേല്‍നോട്ടം ഖേലോ ഇന്ത്യ നിര്‍വാഹക സമിതിക്കാണ്.
keywords: Anju-boby-george-in-ghelo-india
Post a Comment
0 Comments