പെരുമ്പാവൂര്‍ (www.evisionnews.in) : അമീറുള്‍ ഇസ്ലാമിനെ മുഖമൂടിയില്ലാതെ പൊലീസ് പുറത്തിറക്കി. പ്രതിയെ പൊലീസ് പെരുമ്പാവൂര്‍ കോടതിയില്‍ എത്തിച്ചു. മുഖം മറയ്ക്കാതെയാകും പ്രതിയെ കോടതിയില്‍ ഹാജരാക്കുക. കുളിക്കടവിലെ തര്‍ക്കങ്ങളാണ് കൊലപാതകത്തിനു കാരണമെന്ന അമീറുളിന്റെ വാദം പൊലീസ് തളളിക്കളഞ്ഞിരുന്നു. അമീറുളിന്റെ ചിത്രം പുറത്തു വിടരുതെന്ന് പോലീസ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് മുഖം മൂടാതെ പ്രതിയെ പൊതുജനമധ്യത്തില്‍ എത്തിക്കുന്നത്. ജുഡീഷ്യല്‍ ക്‌സറ്റഡി അവസാനിച്ച പശ്ചാത്തലത്തിലാണ് കോടതിയില്‍ ഹാജരാക്കിയത്.
പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാകും പ്രതിയെ ഹാജരാക്കുക.. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു.അമീറുള്‍ ഇസ്‌ലാമിനെ ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും കൊലക്ക് ഉപയോഗിച്ച ആയുധമോ കൊലപാതകം ചെയ്യാനുണ്ടായ കാരണമോ മനസ്സിലാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അതേസമയം പ്രതിയെ സംഭവസ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനും തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.
കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണസംഘം ഇന്നലെ കാഞ്ചീപുരത്ത് പോയിരുന്നു. അന്വേഷണ ഉദ്യാഗസ്ഥന്‍ ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി കാഞ്ചിപുരത്തേക്ക് പോയത്. സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രം കാഞ്ചിപുരത്ത് ഉപേക്ഷിച്ചിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണസംഘം അവിടെ തെളിവെടുപ്പിന് എത്തിയത്. കാഞ്ചിപുരത്തെ കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു പ്രതി പിടിയിലായത്. ഇയാള്‍ ഇവിടെ എട്ടു ദിവസത്തോളം താമസിച്ചിരുന്നു.
keywords: Jisha-Murder-case-ameerul-

Post a Comment
0 Comments