Type Here to Get Search Results !

Bottom Ad

ലോറിക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു; സഹോദരന് ഗുരുതരം


സുള്ള്യ: (www.evisionnews.in) യാത്രക്കിടെ ലോറിയുടെ മുകളില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ഡ്രൈവര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. സുള്ള്യ-ജാല്‍സൂര്‍-കാസര്‍കോട് സംസ്ഥാന പാതയില്‍ പള്ളത്തൂരിന് സമീപം ഉടുമ്പായിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. നെട്ടണിഗെ പള്ളത്തൂരിലെ മുഹമ്മദാ (42) ണ് മരിച്ചത്. സാരമായി പരിക്കേറ്റ സഹോദരന്‍ സവാദി (36) നെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂരില്‍ നിന്ന് സുള്ള്യയിലേക്ക് വരികയായിരുന്ന ലോറിക്ക് മുകളില്‍ റോഡരികിലെ കൂറ്റന്‍ മരം കടപുഴകി വീഴുകയായിരുന്നു. 
ലോറിയുടെ കാബിന്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകുടുങ്ങിയ മുഹമ്മദിനേയും സവാദിനേയും പൊലീസും നാട്ടുകാരും ക്രെയിനിന്റെ സഹായത്തോടെ പുറത്തെടുത്തത്. ഇതിന് ഏതാണ്ട് രണ്ട് മണിക്കൂറോളം വേണ്ടിവന്നു. അപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. സവാദിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് സുള്ള്യ-കാസര്‍കോട് സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ലോറിയുടെ ക്ലീനര്‍ അവധിയായതിനാലാണ് പകരം സഹോദരന്‍ സവാദിനെ കൂട്ടിയത്. 
പള്ളത്തൂര്‍ കുണ്ടാപ്പുവിലെ ആലിക്കുഞ്ഞി ഹാജിബീഫാത്തിമ ദമ്പതികളുടെ മകനാണ് മുഹമ്മദ്. ഭാര്യ: സൗദ. മക്കള്‍: ഖൈറുന്നിസ, ഷഹനാസ്, അന്‍വര്‍ സാദാത്ത്. 
സഹോദരങ്ങള്‍: ഇബ്രാഹിം (ഈശ്വരമംഗല നെട്ടണിഗെ പഞ്ചായത്തംഗം), അബൂബക്കര്‍ സിദ്ദീഖ്, മുനീര്‍, ഫാറൂഖ്, അബ്ദുല്‍ഖാദര്‍, അസ്മ, മിസ്‌രിയ.

keywords: Lorry-accdnt-driver-death-sullya

Post a Comment

0 Comments

Top Post Ad

Below Post Ad