Type Here to Get Search Results !

Bottom Ad

പള്ളിക്കര വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം

പള്ളിക്കര: (www.evisionews.in) പള്ളിക്കരയില്‍ കാറ് മരത്തിലിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം ആറുപേര്‍ മരിച്ച ദാരുണ സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് ഈ തീരുമാനം. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി മൊയിതീന്‍ കുഞ്ഞി കളനാടിനെ അറിയിച്ചതാണിത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും ചികിത്സാ സഹായവും നല്‍കും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് എം.പിയും എം.എല്‍.എയും മൊയ്തീന്‍ കുഞ്ഞി കളനാടും വിവിധ സംഘടനകളും സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. 

Keywords: Pallikare-Accdent-Govt.fund


Post a Comment

0 Comments

Top Post Ad

Below Post Ad