Type Here to Get Search Results !

Bottom Ad

ലോക കാന്‍സര്‍ ദിനം ആചരിച്ചു

evisionnews

കാസർകോട്:(www.evisionnews.in) ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് സ്റ്റാഫ് കൗണ്‍സിലുമായി സഹകരിച്ച് ജില്ലാതല കാന്‍സര്‍ രോഗ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് എ.ഡി.എം എച്ച് ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ: എം.സി വിമല്‍രാജ് അധ്യക്ഷത വഹിച്ചു. പൂടങ്കല്ല് സി എച്ച് സി-യിലെ ഡോ: എന്‍.പി രാജന്‍ ക്ലാസ്സെടുത്തു. ഹുസൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി, എന്‍.എച്ച്.എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍ കെ.ജോസ്, ഡപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. മാസ്മീഡിയ ഓഫീസര്‍ എം. രാമചന്ദ്ര സ്വാഗതവും കളക്‌ട്രേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി.കെ വിനോദ് നന്ദിയും പറഞ്ഞു. 

പഴങ്ങള്‍, സസ്യങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമായ ആഹാരക്രമത്തിന് മുന്‍തൂക്കം നല്‍കി 400 മുതല്‍ 800 ഗ്രാം വരെ വിവിധയിനം ഇലക്കറികളും പഴങ്ങളും പ്രതിദിനം കഴിക്കുക വഴി കാന്‍സറിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഡോ: എന്‍.പി രാജന്‍ പറഞ്ഞു. പുകയിലയുടെ ഉപയോഗമാണ് മിക്കവാറും കാന്‍സറിന് കാരണമാകുന്നത്. ശരീരഭാരം സാധാരണ നിലയില്‍ നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക, അമിതമായി ഉപ്പുകലര്‍ന്ന ഭക്ഷണം ഒഴിവാക്കുക, ഫംഗസ് ബാധ വരാത്തവിധത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക തുടങ്ങിയവ പാലിച്ചാല്‍ അര്‍ബുദം ഒരു പരിധിവരെ നിയന്ത്രിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

keywords :cancer-day-collectrate-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad