Type Here to Get Search Results !

Bottom Ad

ജീവനക്കാര്‍ ജനങ്ങളുമായി സംവദിക്കുന്നു.

evisionnews
കാസര്‍കോട്:(www.evisionnews.in) അസോസിയേഷന്ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'ജനങ്ങള്‍ക്ക് പറയാനുള്ളത് ജീവനക്കാര്‍ കേള്‍ക്കുന്നു '' എന്ന തലക്കെട്ടില്‍ ഫെബ്രുവരി 10 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കാസര്‍കോട് കലക്ടേറ്റ് പരിസരത്ത് ജനങ്ങള്‍ ജീവനക്കാരുമായി സംസാരിക്കുന്നു. ഫെബ്രുവരി 26, 27 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന അസെറ്റ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ജില്ലാ പ്രസിഡന്റ് മുനീസ അമ്പലത്തറ ,പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.കൃഷ്ണന്‍, വിദ്യഭ്യാസ വികസന സമിതി ജില്ലാ ട്രഷറര്‍ ഫാറൂഖ് കാസ്മി, എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് എം.എ.നജീബ്, മുജീബ് കാസറഗോഡ് വാര്‍ത്ത, എഫ്. ഐ. ടി. യു ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍, സി.എച്ച് ബാലകൃഷ്ണന്‍, സാഹിത്യ വേദി ജില്ലാ സെക്രട്ടറി അഷ്‌റഫലി ചേരങ്കെ , അബ്ദുല്‍ നാസര്‍ ബി, ടി.ജാഫര്‍, വി.പി.അഷ്‌റഫ് , കെ.കെ.ഇസ്മയില്‍, സിനാ ജുദ്ദീന്‍ തുടങ്ങി പങ്കെടുക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad