Type Here to Get Search Results !

Bottom Ad

വിവാഹ ധനസഹായം വിതരണം ചെയ്തു


മംഗല്‍പാടി:(www.evisionnews.in) ഗ്രാമ പഞ്ചായത്തിലെ വിധവകളുടെ കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായ വിതരണം പഞ്ചായത്ത് ഹാളില്‍ നടന്നു. പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട് ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജമീല സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ബി.എം മുസ്തഫ, അബ്ദുല്‍ റസാഖ്, പി. ആയിഷത്ത് ഫരീസ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ക്ലര്‍ക്ക് രാജു സ്വാഗതം പറഞ്ഞു. 42 ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad