Type Here to Get Search Results !

Bottom Ad

അസാധാരണ പിന്‍മാറ്റം-വിജിലന്‍സ് ജഡ്ജി വാസന്‍ രാജി പിന്‍വലിച്ചു


തൃശൂര്‍:(www.evisionnews.in) സോളാര്‍ കേസില്‍ അസാധാരണമായ വിധി പുറപ്പെടുവിച്ച് വിവാദത്തിലായതിനെ തുടര്‍ന്ന് സര്‍വീസീല്‍ നിന്ന് സ്വയം വിരമിക്കാന്‍ ഹൈക്കോടതിക്ക് അപേക്ഷ നല്‍കിയ തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ് വാസന്‍ തന്റെ രാജി അപേക്ഷ പിന്‍വലിച്ചു. ഹൈക്കോടതിയുടെ പരാമര്‍ശം വ്യക്തിപരമായി എടുക്കേണ്ടതില്ലെന്ന ജഡ്ജിമാരുടെ നിലപാടിനെ തുടര്‍ന്നാണ് വാസന്‍ രാജി പിന്‍വലിച്ചത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പി.ഡി. ജോസഫ് എന്ന് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി സ്വീകരിച്ച വാസന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെ യു.ഡി.എഫും യൂത്ത്‌കോണ്‍ഗ്രസ്സും വാസനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളും വന്‍ ചര്‍ച്ചയാക്കി. ഇതിനിടയിലാണ് അസാധാരണമായ മറ്റൊരു പ്രസ്താവത്തിലൂടെ താന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണെന്ന് കാണിച്ച് ഹൈക്കോടതിക്ക് അപേക്ഷ നല്‍കിയ വിവരം വാസന്‍ തന്നെ പുറത്ത് വിട്ടത്.വാസന്റെ വിധി ഹൈക്കോടതിയിലെ ജഡ്ജി പി.ഉബൈദാണ് സ്റ്റേഉത്തരവിലൂടെ തടഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad