Type Here to Get Search Results !

Bottom Ad

വിദ്യാനഗറില്‍ വൈദ്യുതി ഭവന്‍ നിര്‍മിക്കും


കാസര്‍കോട്: (www.evisionnews.in)വിദ്യാനഗറില്‍ വൈദ്യുതി ഭവന്‍ നിര്‍മിക്കും. 110കെവി സബ്‌സ്്‌റ്റേഷനടുത്ത് വൈദ്യുതി ബോര്‍ഡിന്റെ സ്ഥലത്താണ് വൈദ്യുതി ഭവന്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്ന് ഊര്‍ജ്ജ വകുപ്പ്മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ അറിയിച്ചു. 

4.57 കോടി രൂപ ചെലവില്‍ ഫ്രിപാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വൈദ്യുതി ഭവന്‍ നിര്‍മിക്കുക. ഈ കെട്ടിടത്തില്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍, ട്രാന്‍സ്മിനഷന്‍ ഡിവിഷന്‍, ഇലക്ടിക്കല്‍ സബ് ഡിവിഷന്‍, സബ് സ്‌റ്റേഷന്‍ ഡിവിഷന്‍, ടി.എം.ആര്‍ സബ് ഡിവിഷന്‍, ആര്‍.എം, കാസര്‍കോട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ എന്നീ ഓഫീസുകളാണ് പ്രവര്‍ത്തിക്കുക. മൂന്ന് നിലകളിലായി 1500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് വൈദ്യുതി ഭവന്‍ നിര്‍മിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad