കാഞ്ഞങ്ങാട് (www.evisionnews.in): വര്‍ഷങ്ങളോളമായി കൃഷിയിറക്കാതെ കിടക്കുന്ന കാഞ്ഞങ്ങാട് നഗരത്തോടുചേര്‍ന്ന അതിയാമ്പൂരിലെ ഏക്കര്‍ കണക്കിന് വയല്‍ കൃഷിയോഗ്യമാക്കുന്നു. കാഞ്ഞങ്ങാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീകളും അയല്‍കൂട്ടങ്ങളുമായി സഹകരിച്ചാണ് നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി ബേളായി പാലംഅതിയാമ്പൂര്‍ തോട് നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
നഗരസഭയുടെ തൊട്ടടുത്ത പഞ്ചായത്തുകളായ മടിക്കൈ, അജാനൂര്‍, പുല്ലൂര്‍പെരിയ പഞ്ചായത്തുകളിലെ കുടുംബശ്രീകളും മറ്റുകൂട്ടായ്മകളും ചേര്‍ന്ന് കരിമ്പാറകള്‍ക്ക് മുകളില്‍ മണ്ണിട്ട് കൃഷി നടത്തി നൂറുമേനി വിളയിക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ മൂന്നുവിള നെല്‍കൃഷിയും പച്ചക്കറി കൃഷിയുമൊക്കെ നടത്തിയിരുന്ന അതിയാമ്പൂര്‍ വയല്‍ കൃഷിയിറക്കാതെ തരിശായത്. നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ മത്സരിച്ച് വിജയിച്ചത് ഈ വാര്‍ഡില്‍ നിന്നാണ്. നഗരസഭാ ചെയര്‍മാന്‍ തന്നെയാണ് വയല്‍കൃഷി യോഗ്യമാക്കാനും തോട് നവീകരിക്കാനും മുന്നിട്ടിറങ്ങിയത്.
Post a Comment
0 Comments