Type Here to Get Search Results !

Bottom Ad

മഞ്ഞുപെയ്യുന്ന ഒരു പ്രണയകാലത്ത്...

സ്വഫ്‌വാന്‍ ചെടേക്കാല്‍
evisionnews




പ്രണയം അതു നീയാണല്ലൊ? എവിടെ നിന്നാണ് ഞാന്‍ നിന്നെക്കുറിച്ച് എഴുതി തുടങ്ങേണ്ടത്, അറിയില്ല.ആശയങ്ങള്‍ കാര്‍മേഘംപോലെ മനസ്സില്‍ കുമിഞ്ഞ് കൂടുംമ്പോഴും മഴകാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഞാന്‍ വാക്കുകള്‍ക്ക് കാത്തിരിക്കുന്നു.ആശയങ്ങള്‍ മെനഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വാക്കുകള്‍ പിടിതരാതെ പോവുന്നു.അടുത്ത് തുടങ്ങുമ്പോള്‍ നഷ്ടമാവുന്നത് പ്രണ്മാണെങ്കില്‍ ഞാന്‍ നിനക്ക് വേണ്ടി എന്റെ പ്രണയത്തെ യാത്രയാക്കാം.എന്നാലും എന്റെ ജീവിതത്തില്‍ നീ ഇല്ലാത്ത നിമിഷങ്ങളെ എനിക്ക് ഓര്‍ത്ത് വെക്കാനാവുന്നില്ല എന്നതാണ് സത്യം 
യു.പി സ്‌കൂളിന്റെ ഇടവഴിയില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടിയ നമ്മള്‍ പിരിയാനാവത്തവിധം അടുക്കുമെന്ന് നീ വിചാരിച്ചിരുന്നോ.കണ്ട്മുട്ടലുകളുടെ സമയമോ കട്ട്‌നോട്ടത്തിന്റെ തീവ്രദയോ എന്തന്നറിയില്ല നിന്നെ എന്നിലേക്കടുപ്പിച്ചത്. ഇടക്കിടെമാത്രം കാണാറുള്ള നമ്മള്‍ ആ ഇടവഴിയുടെ കൂട്ടുകാരിയി. അപ്രതീക്ഷിതമായി ആവഴിയില്‍ ഞാനും നീയും മാത്രം തനിച്ചായ ആ ഉച്ചസമയത്തെ നീ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ.സിംഹത്തിന്റെ മുമ്പിലകപ്പെട്ട മാന്‍പേടയെപോലെ പിടക്കുന്ന കണ്ണുമായി നീ എന്റെ കണ്ണിലേക്ക് നോക്കിയപ്പോള്‍ എനിക്ക് നിന്റെ പ്രണയത്തിന്റെ തീവ്രതമനസ്സിലായി.കണ്ണും കണ്ണും തമ്മില്‍ കഥകള്‍ കൈമാറിയപ്പോള്‍ നീ എന്റെ ഹൃദയത്തിലേക്കുള്ള സ്വര്‍ണ്ണനൂല്‍പാലം പണിയുകയായിരുന്നില്ലെ.മന്നമാരുതന്‍ നിന്റെ മുടിഇഴകളെ തഴുകുമ്പോഴും നിന്റെ ഹൃദയത്തിന്റെ മിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു, അഴക് വിരിയുന്ന നിന്റെ കവിള്‍ തടങ്ങളില്‍ വിയര്‍പ്പിന്റെ കണങ്ങള്‍ നിര്‍ഗ്ഗളിക്കുന്നത് ഞാന്‍ കണ്ടാതായിരുന്നു. പിന്നീട് അവയെല്ലാം ഓര്‍ത്ത് ഏകാന്തതയുടെ വിരസതയില്‍ ഞാന്‍ ചിരിച്ചിട്ടുമുണ്ട്
കാലം നമുക്ക് സമ്മാനിച്ചത് നന്മകള്‍ മാത്രമായിരുന്നു.സുഖവും ദു:ഖവും വിരഹവും വേദനയും നിറഞ്ഞ പ്രദിഭാസങ്ങളെയെല്ലാം പങ്കുവെക്കാന്‍ നീ കുട്ടിനുണ്ടായപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണ് സ്വയം അഹങ്കരിച്ച് പോയിട്ടുണ്ട്.
നിന്നെ വിട്ട് പിരിയുമ്പോഴും അടുക്കുമ്പോഴും മനസ്സിനെ വിരിഞ്ഞ് മുറുക്കുന്ന കാന്തിക വലയങ്ങളാണ് പ്രണയത്തിനുള്ളതെന്ന് ഞാന്‍ തിരിച്ചറിയുന്നത് അന്ന് മുതലയിരുന്നു.നീ ക്ലാസില്‍ വന്ന് പോവുന്ന ബസ്സുകള്‍ പോലും എന്റെ പ്രണയത്തിന്റെ സന്ദേശവാഹകരായി. നിന്റെ കുട്ടുകാരികള്‍ എന്റെ മിത്രങ്ങളും....
സ്‌കൂളിലെ ചോറ്റുപുരക്കു പിറകിലെ മതിലുകളില്‍ കരിക്കട്ട കൊണ്ട് നമ്മുടെ പേരിന്റെ ആദ്യാക്ഷരം കുറിച്ച് വെച്ചപ്പോള്‍ ഷാജഹാന്‍ മുംതാസിന് താജ്മഹല്‍ പണിത ആഹങ്കാരമായിരുന്നു എനിക്കെന്ന് ഇപ്പോഴും അജ്ജു എന്നേ ഓര്‍മ്മിപ്പിക്കാറുണ്ട്.
എപ്പോഴാണ് നാം പ്രണയിച്ച് തുടങ്ങിയത്. അറിയില്ല....ആദ്യമായി നിന്നെ കണ്ട ദിവസം മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു. പിന്നീടെപ്പോഴെ നമ്മള്‍ പരിചയക്കാരായി മാറുകയും അകലാന്‍ പറ്റാത വിധം അടുക്കുകയും ചെയിതു...
സ്‌നേഹിച്ചു തുടങ്ങിയപ്പോഴേക്കും നീ എന്റെ മാത്രമാണെന്നും എനിക്കുള്ളതാണെന്നും ഞാന്‍ മനസ്സില്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു.പിന്നിടെപ്പോഴോ നിന്നോടുള്ള പ്രണയം സീരിയസാവും എന്ന് ഞാന്‍ കണ്ടപ്പോള്‍, പഠന കാലത്തെ അവിവേകമായി കാണ്ട് നിന്നില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചപ്പോള്‍ 
നിന്നെ ഒഴിവാക്കാന്‍ മാത്രം ഒരുകുറ്റവും ഞാന്‍ നിന്നില്‍ കണ്ടില്ല.സ്വാഭവശുദ്ധി, പഠനത്തിലെ നിന്റെ മികവ്, 
കാര്‍കൂന്തലഴകിന്റെ മുടിക്കെട്ടുകള്‍, പേടമാനിന്റെ മിഴികള്‍, ഇടമുറിയതെയുള്ള നിന്റെ നിശ്കളങ്ക സംസാരം എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. ഇല്ലെങ്കില്‍ ഞാനെന്നേ മൊഹനാവാഗ്ദാനങ്ങളുടെ ഇരുണ്ടകരങ്ങളില്‍ പെട്ട് എന്റെ പ്രതീക്ഷകള്‍ അസ്തമിച്ചേനെ.

നിന്റെ സൗന്ദര്യത്തിലായിരുന്നില്ല ഞാന്‍ ആകൃഷ്ടായിരുന്നത് മറിച്ച് ആരേയും അത്ഭുതപ്പെടുത്തുന്ന സ്വഭവമാണ് എന്നെ വിടാതെ പിന്തുടര്‍ന്നത്.നിന്റെ ലോല മനസ്സും അനുകമ്പയും എനിക്കത്ത്രമേല്‍ ഇഷ്ടപ്പെട്ടതായുരുന്നു.ഒരിക്കല്‍ പോലും നിന്റെ മുമ്പില്‍ വെച്ച് നിന്റെ സ്വഭാവത്തെ കുറിച്ച് തുറന്ന് പറയാന്‍ എനിക്കു പറ്റിയില്ല എന്ന കുറ്റബോധം എനക്കിപ്പോഴും ഉണ്ട്.നമ്മുടെ ബന്ധത്തെ പറ്റി എന്റെ കൂട്ടുകാര്‍ക്ക് അറിഞ്ഞപ്പോള്‍ അവരും പറഞ്ഞത് നിന്റെ സ്വഭാവത്തെ പറ്റിയായരുന്നു.ഇതിനേക്കാള്‍ വലിയൊരു അംഗീകാരവും എനിക്ക് വേണ്ട.നിന്നോടൊപ്പമുള്ള ദിവസങ്ങള്‍ കുറവായുരുന്നുവെങ്കിലും എന്റെ ജീവിതത്തിലെ സ്വര്‍ഗ്ഗീയ നിമിഷങ്ങളായിരുന്നു അത്.നീ ഇല്ലാത്തപ്പോഴാണ് നിന്റെ സാനിധ്യത്തിന്റെ വില ഞാന്‍ അറിയുന്നത്.നിന്നെ പരിചയപ്പെട്ടത് മുതല്‍ നിന്നെ സ്‌നേഹിക്കുന്നതിനുമപ്പുറം നിന്നോടൊപ്പം ഞാന്‍ ജിവിച്ച്തുടങ്ങുകയായിരുന്നു.
ബസ്സും ബ്‌സ് സ്റ്റാന്റും സാമിയുടെ കടയും നെല്ലിക്കാമരവും പി.ടി പിരീഡുകളം ഇന്റര്‍വെല്ലുകള്‍ നമ്മുടെ സ്‌ന്ഹം കൈമാറാനുള്ള താവളങ്ങളായിമാറി.ഒരിക്കല്‍ പോലും നടക്കില്ല എന്നറിഞ്ഞിട്ടും
സ്‌കൂള്‍ കലോത്സവും സ്‌പോര്‍ട്‌സും വര്‍ഷത്തില്‍ ഒരുപാട് തവണ ഉണ്ടാവണെ എന്ന് നാം ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നില്ലെ......
കാലങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോഴേക്കും ഞാന്‍ നിന്നോട് പറയാന്‍ ഒന്നും ബാക്കിവെച്ചിരുന്നല്ല.എന്റെ മൗനവും നിശ്വാസവും വരേ നീ പഠിച്ച് വെച്ചിരുന്നു.എന്റെ സംസാരത്തേക്കാള്‍ കൂടുതല്‍ എന്റെ മൗനത്തിന്റെ അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന നിന്നെയല്ലാതെ വെറെആരെയാണ് ഞാനന്റെ പ്രേമഭാജനം എന്ന് വിശേഷിപ്പിക്കേണ്ടത്.വാക്കുകള്‍ പോലും തോല്‍ക്കുമായിരുന്നു നിന്നെ വര്‍ണ്ണിക്കാന്‍ തുടങ്ങിയാല്‍.
ഇന്നും മഴക്കാലം വരുമ്പോള്‍ അദ്യം ഓര്‍മ്മവരുന്നത് നിന്നെ തന്നെയാണ്.സ്‌കൂള്‍ വെക്കേഷന്‍ കഴിഞ്ഞ് തുറന്നപ്പോള്‍ കുടകൊണ്ട് വരാന്‍ മാടിയായിരുന്ന നിനക്ക് മഴ പണിതന്നതും നിന്നെയും കാത്ത് നിന്നിരുന്ന എന്റെ കുടക്കീഴിലേക്ക് നീനടന്ന് വന്നതും ഒന്നും മറക്കാനാവുന്നില്ല. ഇക്കോല്ലവും ആദ്യം ദിനം നീ ക്ലാസിന് വരുമ്പോള്‍ മഴനനഞ്ഞാണ് വന്നതെന്ന് നിന്റെ ക്ലാസിലെ നാദി പറഞ്ഞിരുന്നു.മഴനിനക്ക് അത്രമേല്‍ ഇഷ്ടമായിരുന്നുവെന്ന് എനിക്ക്മാത്രമല്ലെ അറിയൂ.....
മയില്‍ പീലിയം ലൗവ് ലറ്ററും നോട്ട് പുസത്കത്തില്‍ ഒളിപ്പിച്ച് കൈമാറിയ കാലം മുതല്‍ വാട്‌സ്ആപും ഫെയ്‌സ് ബുക്കും സജീവമായ ഈകാലത്തും നമ്മുടെ പ്രണയത്തിന് ഒരേ തീവ്രതയാണ് എനിക്കുള്ളത്.ലെറ്റര്‍ കൊടുത്ത് പിറ്റേ ദിവസം മറുപടിപ്രതീക്ഷിച്ച് നില്‍കമ്പോള്‍ നീ വരാത്തത് പോലെതന്നെയല്ലെ റീപ്ലെഇല്ലാത്തെ നിന്റെ വാട്‌സ് ആപ് ചാറ്റ് കാണുമ്പോഴും തോന്നുന്നത്.നെറ്റ്‌വര്‍ക്ക് തകരാറിലാവുമ്പോള്‍ മെസേജ് വൈകുന്ന അതേ ഫീലിംഗ്‌സ് അല്ലെ അന്ന് ബസ് മിസ്സാവുമ്പോഴും ഉണ്ടായിരുന്നത്.മാസാവസാനം നെറ്റ് റീചാര്‍ജ്ജ് ചെയ്യാന്‍ മാറന്ന് രാത്രിവരെ നിന്നോട് ചാറ്റ് ചെയ്ത് 12 മണിയാവുമ്പോഴുണ്ടാകുന്ന നിരാശ സഹിക്കാനാവുന്നതിലും അപ്പുറമാണ്.
പാതിരാവിന്റെ ഏകാന്തതയില്‍ നിന്നോടുള്ള ചാറ്റിംഗിലെ വാക്കുതര്‍ക്കങ്ങള്‍ക്കിടയില്‍ നീ അറിയാതെ തളര്‍ന്നുറങ്ങുമ്പോഴും നിന്റെ പ്രൊഫൈലും സ്റ്റാറ്റസും നോക്കി മൊബൈല്‍ നെഞ്ചോട് ചേര്‍ത്ത് ഇന്നും ഞാന്‍ ഉറങ്ങാറുണ്ട്.സ്വപ്‌നലോകത്തെ മാലാഖമാരോട് നിന്റെ വിശേഷങ്ങള്‍ ഞാന്‍ ചോദിക്കാറുണ്ട്. ദിവസത്തില്‍ ഒരുപ്രാവശ്യമെങ്കിലും വിളിച്ചില്ലെങ്കിലും ഒരു മെസേജ് പോലും അയച്ചില്ലെങ്കിലും എനിക്ക് വേണ്ട് മാത്രം നീ ഇടുന്ന സ്റ്റാറ്റസുകള്‍ നോക്കാതെ ഒരുരാവ് പോലും ഞാന്‍ ഉറങ്ങാറില്ല....

keywords : valentines-day-article-safwan-chedekal
Tags

Post a Comment

0 Comments

Top Post Ad

Below Post Ad