Type Here to Get Search Results !

Bottom Ad

ഉറുദു അക്കാദമി യാഥാർഥ്യമായി : ആസ്ഥാനം ഉപ്പള

evisionnews

മഞ്ചേശ്വരം:(www.evisionnews.in) ഇന്ത്യന്‍ ഭാഷാചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട ഉറുദു ഭാഷയ്ക്കുള്ള അംഗീകാരമായി കാസര്‍കോട് ഉപ്പളയില്‍ ഉറുദു അക്കാദമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്തെ ഉറുദു ഭാഷാ സ്‌നേഹികളുടെയും,ഉറുദു അധ്യാപകരുടെയും ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്.35,000-ല്‍ അധികം ജനങ്ങള്‍ ഉറുദു ഭാഷ സംസാരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിലാണ് അക്കാദമി ആസ്ഥാനം. നിശ്ചയിച്ചിട്ടുളളത്. ഉറുദു പ്രഥമ ഭാഷയായി പ്രവര്‍ത്തിക്കുന്ന ഉപ്പളയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള അംഗീകാരം കൂടിയാണ് ഇത്.
ഉറുദു ഭാഷയും സാഹിത്യവും പ്രോത്സാഹിപ്പിക്കുക, ഗവേഷണങ്ങള്‍ പരിപോഷിപ്പിക്കുക, ഈ ഭാഷയിലുളള പുസ്തകങ്ങള്‍ മാസികകള്‍ എന്നിവയുടെ പ്രസിദ്ധീകരണം, ഉറുദു എഴുത്തുകാര്‍, കവികള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് അവാര്‍ഡും സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തുക, സ്‌കൂള്‍ തലം മുതല്‍ സര്‍വ്വകലാശാല വരെ ഉറുദു പഠനത്തിനാവശ്യമായ പ്രോത്സാഹനം നല്‍കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് അക്കാദമി ലക്ഷ്യമിടുന്നത്. 2012-13 ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിലാണ് ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണി ഉറുദു അക്കാദമി രൂപികരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സാംസ്‌കാരിക വകുപ്പ് മന്ത്ര കെ സി ജോസഫിന്റെയും മഞ്ചേശ്വരം മണ്ഡലം എം എല്‍ എ പി ബി അബ്ദുള്‍ റസാഖിന്റെയും നേതൃത്വത്തില്‍ അക്കാദമി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമം നടന്നത്.

സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എസ് സി ഇ ആര്‍ ടിയുടെ ഉറുദു വിഭാഗം റിസര്‍ച്ച് ഓഫീസര്‍ മൊയ്തീന്‍ കുട്ടി അക്കാദമിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശം സംസ്ഥാന സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഉപ്പള ആസ്ഥാനമാക്കി അക്കാദമിക്ക് അംഗീകാരം നല്‍കുകയായിരുന്നു. അക്കാദമിക്ക് താല്‍ക്കാലിക കമ്മിറ്റി രൂപികരിച്ച് ഉത്തരവിറക്കുകയും ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് ചെയര്‍മാനായും വി എസ് അബ്ദുള്‍ റഹിമാന്‍ വര്‍ക്കിംഗ് ചെയര്‍മാനായും എം മാഹീന്‍ സെക്രട്ടറിയുമായ 30 അംഗ താല്‍ക്കാലിക കമ്മിറ്റിയാണ് ഇപ്പോള്‍ നിലവിലുളളത്.

അക്കാദമിക്ക് ഉപ്പളയില്‍ സ്വന്തമായി ആസ്ഥാനം പണിയുന്നതിനും അക്കാദമിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും മുഖ്യമന്ത്രിയോടും സാംസ്‌കാരിക വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ അറിയിച്ചു.

keywords : uppala-urudu-academy-pb-abdul-razzak-mla
Tags

Post a Comment

0 Comments

Top Post Ad

Below Post Ad