കാസര്‍കോട്: ട്രെയിനില്‍ ബാങ്ക് ഉദ്യോഗസ്ഥരായ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ രണ്ടു പേരെ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു.
ഉപ്പള പച്ചിലംപാറയിലെ റിയാസ് അഹ്മദ് (28), ഉപ്പള ഹിദായ നഗറിലെ റഫീക്ക് (62 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .വെള്ളിയാഴ്ച രാവിലെ മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിലാണ് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം നടന്നത് ഒരുമിച്ച് സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇവര്‍ ചോദ്യം ചെയ്യുകയും ഒപ്പമുള്ളത് ഭാര്യയാണെന്നതിന് തെളിവ് നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ പിടികൂടി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കുകയും ദമ്പതികളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റു ചെയ്യുകയുമായിരുന്നു. സ്ത്രീക്കും സ്ത്രീ സഞ്ചാരത്തിന് ഭീഷണി സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.
Post a Comment
0 Comments