Type Here to Get Search Results !

Bottom Ad

ഒ.എന്‍.വി കുറുപ്പിന് അന്ത്യാഞ്ജലി; സംസ്‌കാരം നാളെ

evisionnews

തിരുവനന്തപുരം:(www.evisionnews.in) അന്തരിച്ച പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. വഴുതയ്ക്കാട്ടെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം അവസാനമായി കാണാന്‍ നിരവധിപ്പേരാണ് ഒഴുകിയെത്തുന്നത്. രാവിലെ പത്ത് മണിയോടെ ഒ.എന്‍.വിയുടെ മൃതദേഹം വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ രാവിലെ തൈക്കാട് ശാന്തി കവാടത്തിലാണ് ഒ.എന്‍.വിയുടെ സംസ്‌കാരം.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 4.35ന് ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഒ.എന്‍.വി കുറുപ്പ് അന്തരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖര്‍ ഒ.എന്‍.വിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. ഒ.എന്‍.വിയുടെ നിര്യാണം മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ വലിയ തോതില്‍ അംഗീകരിക്കപ്പെട്ടവയാണ്. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നുവെന്നും മോഡി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വിവിധ കക്ഷി നേതാക്കളും അനുശോചിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad