Type Here to Get Search Results !

Bottom Ad

ഐ.പി.എല്ലില്‍ സേവാഗിന്‌ ഇനി പുതിയ റോള്‍


ചണ്ഡീഗഡ്‌:(www.evisionnews.in) രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച വീരേന്ദര്‍ സേവാഗ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും കളിക്കില്ലെന്ന്‌ നേരത്തെ റിപ്പോര്‍ട്ട്‌ പുറത്ത്‌ വന്നിരുന്നു. എന്നാല്‍ നിലവിലെ ഐ.പി.എല്‍ ടീമായ കിംഗ്‌സ് ഇലവണ്‍ പഞ്ചാബ്‌ വിട്ട്‌ പോകാന്‍ സേവാഗ്‌ തയ്യാറല്ല. ഇനിമുതല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉപദേഷ്‌ടാവായായിരിക്കും പുതിയ സീസണില്‍ സെവാഗ്‌ പ്രവര്‍ത്തിക്കുക.
മുഖ്യപരിശീലകന്‍ സഞ്‌ജയ്‌ ബാംഗറിനൊപ്പം സെവാഗ്‌ പ്രവര്‍ത്തിക്കുമെന്നും ഫ്രാഞ്ചൈസി വാര്‍ത്താകുറിപ്പില്‍ വ്യക്‌തമാക്കി. കഴിഞ്ഞ വര്‍ഷം അവസാനം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച സേവാഗ്‌ ഐ.പി.എല്ലില്‍ ഡല്‍ഹി ഡേര്‍ ഡെവിള്‍സിന്‌ വേണ്ടിയും കിംഗ്‌സ് ഇലവണ്‍ പഞ്ചാബിന്‌ വേണ്ടിയും ബാറ്റ്‌ ഏന്തിയിട്ടുണ്ട്‌.
അതേസമയം പുതിയ ചുമതലയില്‍ സന്തോഷമുണ്ടെന്ന്‌ സേവാഗ്‌ പറഞ്ഞു. കിംഗ്‌സ് ഇലവണ്‍ പഞ്ചാബിനൊപ്പം തുടരുന്നത്‌ കുടുംബത്തിനൊപ്പം തുടരുന്നതിന്‌ തുല്യമാണെന്നും പുതിയ സീസണില്‍ പുതിയ റോള്‍ ഏറ്റെടുക്കാനായി കാത്തിരിക്കുകയാണെന്നും വീരു പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad