Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി ഐടി ചോദ്യപേപ്പര്‍ ചോര്‍ന്നു


കണ്ണൂര്‍ (www.evisionnews.in): കഴിഞ്ഞ ദിവസം ആരംഭിച്ച എസ്.എസ്.എല്‍.സി ഐടി പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി തെളിവുകള്‍ പുറത്തുവന്നു. ചോദ്യങ്ങള്‍ തയാറാകുന്ന ഘട്ടത്തില്‍തന്നെ പരീക്ഷാ ചുമതലയിലുണ്ടായിരുന്നവര്‍ സോഫ്റ്റുവെയര്‍ ചോദ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കരുതുന്നത്. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പുതന്നെ ചോദ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പെന്‍ഡ്രൈവിലും ഡാറ്റാ കാര്‍ഡിലും പകര്‍ത്തി കൈമാറിയിട്ടുണ്ടെന്നാണ് ആരോപണം. 

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സോഫ്റ്റ് വെയര്‍ ചോര്‍ത്തിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പയ്യന്നൂര്‍ നഗരത്തിലെ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ചോര്‍ത്തിയ ചോദ്യപ്പേപ്പര്‍ ലഭിച്ചത്. വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പറില്‍ ലോഗ് ഇന്‍ചെയ്താണ് ചോദ്യങ്ങള്‍ പെന്‍ഡ്രൈവിലേക്ക് പകര്‍ത്തിയത്. 

സോഫ്റ്റ് വെയറില്‍ ലോഗിന്‍ ചെയ്യുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ മറ്റൊരു വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിക്ക് കിട്ടിയതോടെയാണ് സംഭവം പുറത്തായത്. സംസ്ഥാനത്തെ മറ്റ് വിദ്യാലയങ്ങളിലും സമാനമായി സോഫ്റ്റ് വെയര്‍ ചോര്‍ന്നതായും വിവരമുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ച വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

Keywords: Kasaragod-news-sslc-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad