Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ വാക്ക്പാലിച്ചില്ല:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ ഭര്‍ത്താവ് ആത്മ്ഹത്യക്ക് ശ്രമിച്ചു


കാസര്‍കോട്:(www.evisionnews.in)എന്‍ഡോള്‍സള്‍ഫാന്‍ ദുരിതബാധിതയും ബംഗളൂരു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമായ ശ്രുതിയുടെ ഭര്‍ത്താവ് ജഗദീഷ് (24) ആത്മഹത്യക്ക് ശ്രമിച്ചു. എലിവിഷം അകത്ത്‌ചെന്ന് ഗുരുതര നിലയിലായ യുവാവ് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മരുടെ നിരീക്ഷണത്തില്‍ ചികിത്സയിലാണ്. 
തിങ്കളാഴച് രാത്രി എട്ട് മണിയോടെയാണ് മുള്ളേരിയ കുണ്ടാര്‍ സ്വദേശിയായ ജഗദീഷിനെ ബന്ധുക്കളും നാട്ട്കാരും ചേര്‍ന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. സാമ്പത്തിക വിഷമങ്ങളാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നു.ശ്രുതിയുടെ മെഡിക്കല്‍ പഠന ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും സഹായം ഇതുവരെ ലഭ്യമായിട്ടില്ല. ബംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് ശ്രുതി പഠിക്കുന്നത്. കോളേജില്‍ ഫീസ് അടക്കാന്‍പോലും വകയില്ലാതെ നട്ടം തിരിയുകയാണ് ശ്രുതിയും ഭര്‍ത്താവും.

Post a Comment

0 Comments

Top Post Ad

Below Post Ad