Type Here to Get Search Results !

Bottom Ad

സുവാരസ് നാല്, മെസ്സി മൂന്ന്: വലൻസിയയെ ഗോളിൽ മുക്കി ബാഴ്സ

evisionnews

ബാഴ്സലോണ:(www.evisionnews.in)മെസ്സിയും സുവാരസും മത്സരിച്ച് ഗോൾമഴ തീർത്ത മത്സരത്തിൽ ബാഴ്സക്ക് തകർപ്പൻ ജയം. അർജൻറീനൻ താരം മൂന്നും ഉറുഗ്വോ താരം നാല് ഗോളുകളും നേടി ബാഴ്സയെ കോപ്പ ഡെൽ റിയോയുടെ സെമിഫൈനൽ ആദ്യപാദ മത്സരത്തിൽ വിജയികളാക്കി. ഏകപക്ഷീയമായ ഏഴുഗോൾ മികവിൽ നു ക്യാംപിൽ ബാഴ്സ ആഹ്ലാദ നൃത്തം ചവിട്ടിയപ്പോൾ ബ്രസീൽ താരം നെയ്മറിന് തിളങ്ങാനായില്ല. മത്സരത്തിൽ ഒരു തവണപോലും വല കുലുക്കാനിയില്ല എന്നു മാത്രമല്ല, ബ്രസീൽ താരം ബാഴ്സയുടെ ഒരു പെനാൽട്ടി നഷ്ടപ്പെടുത്തുകയും ചെയ്തു.

7, 12, 83, 88 മിനിട്ടുകളിലാണ് സുവാരസ് വലകുലുക്കിയത്. അതേസമയം 29, 58, 74 മിനിട്ടുകളിൽ മെസിയും ഗോളടിച്ചുകൂട്ടി. ഈ കലണ്ടർ വർഷത്തിലെ മെസിയുടെ മൂന്നാം ഹാട്രിക്കാണിത്. ലിവർപൂളിലെ 2012- 14 സീസണുകളിലടിച്ചു കൂട്ടിയ ഗോളുകളുടെ എണ്ണത്തെ സുവാരസ് ബാഴ്സയിൽ മറികടന്നു. വിത്യസ്ത ലീഗുകളിലായി മൂന്ന് ഹാട്രിക്ക്നേടുന്ന ഈ വർഷത്തെ താരമായും സുവാരസ് മാറി.

keywords : suarez-messi-barcelona-win

Post a Comment

0 Comments

Top Post Ad

Below Post Ad