Type Here to Get Search Results !

Bottom Ad

വന്‍ദുരന്തങ്ങള്‍ നേരിടാന്‍ സേനാംഗങ്ങളുടെ പരിശീലനം


കാസര്‍കോട്:(www.evisionnews.in)പൊതുജനങ്ങള്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി എന്‍ ഡി ആര്‍ എഫിന്റെ ദുരന്തനിവാരണ പരിശീലന ബോധവല്‍ക്കരണ പരിപാടി തുടങ്ങി. ദേശീയ ദുരന്തനിവാരണ സേന നാലാം ബറ്റാലിയന്‍ (ആര്‍ക്കോണം) ആണ് താലൂക്കുകളില്‍ നാല് ദിവസത്തെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. 20 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സേനയുടെ ചെര്‍ക്കള ടൗണില്‍ നടന്ന പരിശീലന പരിപാടി എ ഡി എം എച്ച് ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണ ടീം ക്യാപ്റ്റന്‍ കമാണ്ടര്‍ വിജയ്കുമാര്‍ സംസാരിച്ചു. വില്ലേജ് ഓഫീസര്‍ വി ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. അടിയന്തിരഘട്ടങ്ങളില്‍ പ്രത്യേകിച്ച്‌വെളളപ്പൊക്കം, ഭൂകമ്പം, വാഹനാപകടങ്ങള്‍ തുടങ്ങിയവ നേരിടാന്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാമാര്‍ഗങ്ങളുമാണ് പരിപാടിയില്‍ മാതൃകാ പരിശീലനം നല്‍കി പരിചയപ്പെടുത്തുന്നത്്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം എന്നിവിടങ്ങളിലും ബോധവല്‍ക്കരണ പരിപാടി നടന്നു. വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് താലൂക്കില്‍ 9.30 ന് ചെറുവത്തൂര്‍ എം കെ എസ് ഹൈസ്‌കൂള്‍, ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad