Type Here to Get Search Results !

Bottom Ad

സൗദിയില്‍ മദ്യക്കടത്തിന് പുതുവഴികള്‍ അടിവസ്ത്രത്തില്‍ കുപ്പികളുമായി യുവാവ് പിടിയില്‍


evisionnews
റിയാദ്:(www.evisionnews.in) മദ്യക്കള്ളക്കടത്തില്‍ പുതുവഴി തേടുകയാണ് സൗദി അറേബ്യയിലെ കള്ളക്കടത്തുകാര്‍. മദ്യത്തിന് നിരോധനമുള്ള രാജ്യത്ത് എങ്ങനെയും മദ്യം എത്തിക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ക്കിപ്പോള്‍ വന്‍തലവേദനയായി മാറിയിട്ടുള്ളത്. സൗദിയിലെ മദ്യ നിരോധനവും കടുത്ത ശിക്ഷയുമൊന്നും കള്ളക്കടത്തുക്കാര്‍ക്ക് പ്രശ്‌നമേയല്ല. 
കഴിഞ്ഞ വര്‍ഷം ബീര്‍ കാനുകള്‍ക്കു മുകളില്‍ പെപ്‌സിയുടെ ലേബല്‍ ഒട്ടിച്ചായിരുന്നു കടത്ത്.ഇത് കൈയോടെ പിടികൂടിയപ്പോള്‍ മറ്റ് മാര്‍ഗങ്ങളായി. ഇപ്പോള്‍ അടിവസ്ത്രത്തില്‍ 14 മദ്യ ബോട്ടിലുകളുമായി സൗദി അതിര്‍ത്തിയില്‍ യുവാവ് പിടിയിലായപ്പോഴാണ് മദ്യം കടത്താനുള്ള മാര്‍ഗങ്ങളില്‍ ഇവരുടെ ഗവേഷണം പുറത്തായത്.ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും മാധ്യമങ്ങളില്‍ വൈറലാവുകയാണ്.




Post a Comment

0 Comments

Top Post Ad

Below Post Ad