Type Here to Get Search Results !

Bottom Ad

വിമാനത്തിൽ സോനു നിഗത്തിന്റെ ഗാന മേള ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മുംബൈ:(www.evisionnews.in) പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗമിന്റെ പാട്ടുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, ജെറ്റ് എയര്‍വേസ് അധികൃതര്‍ക്കൊഴികെ. കഴിഞ്ഞ മാസം ജോഥാപൂരില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ജെറ്റ് എയര്‍വേസില്‍ യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് സോനു നിഗം പാട്ടുപാടിയതില്‍ അഞ്ചു ജീവനക്കാര്‍ക്കെതിരെ വിമാനകമ്പനി നടപടി സ്വീകരിച്ചു. വിമാനത്തിലെ ഔദ്യോഗിക അറിയിപ്പുകള്‍ക്കുള്ള അനൗസ്‌മെന്റ് സംവിധാനത്തിലൂടെ പാട്ടുപാടിയതാണ് അച്ചടക്ക നടപടിക്ക് കാരണം.
സോനുവിന്റെ പാട്ടുകച്ചേരി വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായിരുന്നു. ഇതോടെയാണ് വ്യോമസേന സുരക്ഷാ സമിതിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടിയുമായി രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിമാനത്തിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാനും ഡി.ജി.സി.എ ജെറ്റ് എയര്‍വേസിനോട് ആവശ്യപ്പെട്ടിരുന്നു. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് ജീവനക്കാരെ സസ്‌പെന്റു ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കമ്പനിയുടെ നടപടിയെ 'ശരിക്കും അസഹിഷ്ണുത'യെന്നാണ് സോനു നിഗം പരിഹസിച്ചത്.
താന്‍ പാടിയ സമയത്ത് അറിയിപ്പുകളൊന്നും നല്‍കേണ്ടതില്ലായിരുന്നു. വിമാനത്തില്‍ ഫാഷന്‍ ഷോ നടക്കുന്നത് കണ്ടിട്ടുണ്ട്. രാജ്യാന്തര യാത്രകളില്‍ പൈലറ്റുമാര്‍ താമശകള്‍ പറഞ്ഞ് ആസ്വദിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് തന്റെ ഏറ്റവും പ്രശസ്തമായ രണ്ട് ഗാനങ്ങളാണ് സോനു നിഗം ആലപിച്ചത്. വീര്‍ സാര, റെഫയൂജി എന്നീ ചിത്രങ്ങളിലെ ഗാനങ്ങളായിരുന്നു അവ.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad