Type Here to Get Search Results !

Bottom Ad

സമസ്ത 90ആം വാർഷിക മഹാസമ്മേളനം: എസ്.എം.എഫ് വാഹന പ്രചരണറാലി നടത്തി




ചെർക്കള:(www.ewvisionnews.in)ആദർശവിശുദ്ധിയുടെ 90 വർഷങ്ങൾ എന്ന പ്രമേയത്തിൽ നടത്തുന്ന സമസ്ത 90ആം വാർഷിക സമ്മേളനപ്രചരണാർത്ഥം എസ്.എം.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി വാഹനപ്രചരണറാലി നടത്തി.ചെർക്കളയിൽ വെച്ച് കാസറഗോഡ് സംയുക്തജമാഅത്ത് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ ജാഥാ നായകൻ ചെർക്കളം അബ്ദുള്ളയ്ക്ക് പതാക കൈമാറി റാലിയുടെ ഉദ്ഘാടനകർമ്മം നിവ്വഹിച്ചു ഡോ.ഖത്തർ ഇബ്രാഹിം ഹാജി ഉപനായകനായി ചെർക്കളയിൽ നിന്ന് ആരംഭിച്ച റാലി മഞ്ചേശ്വരം മണ്ഡലത്തിലെ ഹൊസങ്കടിയിൽ ചെന്ന് തളങ്കര മാലിക് ദീനാറിൽ സമാപിച്ചു.കൈരക്കട്ട അബ്ദുൽ ഖാദർ ഹാജി,എം.എസ് തങ്ങൾ മദനി,ഇബ്രാഹിം മുണ്ട്യത്തടുക്ക,സി.അഹമ്മദ് മുസ്ല്യാർ,എം.എ.എച്ച് മഹ്മൂദ്,കണ്ണൂർ അബ്ദുല്ല മാസ്റ്റർ, സി.എം.എ ഖാദർ ഹാജി,ലത്തീഫ് കൊല്ലമ്പാടി,ശാകിർ ബെദിര തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad