Type Here to Get Search Results !

Bottom Ad

സമസ്ത സമ്മേളനം: എസ്.കെ.എസ്.എസ്.എഫ് വിളംബര റാലി നാളെ

evisionnews

അണങ്കൂര്‍ (www.evisionnews.in): ആലപ്പുഴയില്‍ നടക്കുന്ന സമസ്ത സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ അവസാനഘട്ട പ്രചാരണ പരിപാടിയായ വിളംബര റാലി നാളെ നാലു മണിക്ക് അണങ്കൂരില്‍ തുടങ്ങി പുതിയ ബസ് സ്റ്റന്റ് ഒപ്പുമരച്ചുവട്ടില്‍ സമാപിക്കും. മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, അഷ്‌റഫ് റഹ്മാനി ചൗക്കി, സുഹൈല്‍ ഫൈസി, റഷീദ് മൗലവി, പി.എ ജലീല്‍, ഹാരിസ് ബെദിര, ശിഹാബ് അണങ്കൂര്‍ നേതൃത്വം നല്‍കും. ഒപ്പുമരച്ചുവട്ടില്‍ നടക്കുന്ന സംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് മദനി ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ ഖലീല്‍, കെ.എം സൈനുദ്ദീന്‍ ഹാജി, എ.എ സിറാജുദ്ദീന്‍ ഖാസിലേന്‍, സലാം മൗലവി പള്ളങ്കോട്, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഇര്‍ഷാദ് ഹുദവി ബെദിര, സിദ്ദീഖ് കമ്പാര്‍, സാലിം ബെദിര, ഹാഷിം റൗഫ് അറന്തോട്, ജഅഫര്‍ ബുസ്താനി സംബന്ധിക്കും.

keywords :skssf-conference-rally-tomorrow

Post a Comment

0 Comments

Top Post Ad

Below Post Ad