Type Here to Get Search Results !

Bottom Ad

ദളിത് പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധ സംഗമവും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി



കാസര്‍കോട്:(www.evisionnews.in) സര്‍വ്വകലാശാലകളിലെ പിന്നാക്ക ദളിത് പീഡനങ്ങള്‍ക്കെതിരെ എസ് ഐ ഒ ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം നടത്തി. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി ഇ എം അംജദ് അലി ഉദ്ഘാടനം ചെയ്തു. 
രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ നടക്കുന്ന ദളിത് ന്യൂനപക്ഷ പിന്നാക്ക പീഡനം ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമാണെ് അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങള്‍ ഉത സ്ഥാനങ്ങളിലെത്തുതിലുള്ള അസഹിഷ്ണുതയാണ് ഇതിന് പിന്നില്‍. ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന നീക്കം രാജ്യത്തെ ജനാധിപത്യ സംവിധനത്തോടുള്ള വെല്ലുവിളിയാണ്. 
പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി രജ്യത്തെ കലാലയങ്ങളിലെ വിദ്യാര്‍ഥി ആത്മഹത്യകളെകുറിച്ച് പരാമര്‍ശിക്കുന്ന ഡെത്ത് ഓഫ് മെരിറ്റ് എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കെ വി ഇസാസുല്ലാഹ്്, ബി എ അസ്‌റാര്‍ എന്നിവര്‍ ഡോക്യൂമെന്ററിയെ കുറിച്ച് വിവരണം നടത്തി. 
എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ സെക്ര'റി എം എ നജീബ്, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ്, ഷഫീക്ക് നസറുല്ല, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് സക്കീന അക്ക്ബര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ശഫ്‌നാ മൊയ്തു, ബിലാല്‍ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അസ്ലം കുമ്പള സ്വാഗതവും സജ്ജാദ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad