Type Here to Get Search Results !

Bottom Ad

അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക്

evisionnews
കൊച്ചി:(www.evisionnews.in) അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി തിങ്കളാഴച ഉത്തരവിട്ടു. ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവച്ചു.ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര്‍ കാണാതിരിക്കാനാവില്ല. അതിനാല്‍ കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേസില്‍ സി.പി.എം ജില്ലാസെക്രട്ടറിപി. ജയരാജനേയും ടി.വി. രാജേഷ് എം.എല്‍.എയെയും രക്ഷപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നു കേസ് പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. കേസില്‍ 32ഉം 33ഉം പ്രതികളാണ് ജയരാജനം ടി.വി. രാജേഷും.

അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ കണ്ണുപൊള്ളിക്കുന്ന യാഥാര്‍ഥ്യം എന്തെന്ന് അറിയണം.  തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഒരേ മുറിയിലുണ്ടായിരുന്നവര്‍ കേസിന്റെ ഗുഢാലോചനയില്‍ പങ്കെടുത്തെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരെ രണ്ടുപേരെയും മാറ്റിനിര്‍ത്തിയത് എന്തെന്നു മനസിലാകുന്നില്ല. സ്വയംപ്രഖ്യാപിത രാജാക്കന്മാരുള്ള സ്ഥലത്ത് എങ്ങനെ നീതി നടപ്പാകുമെന്നും കോടതി ചോദിച്ചു.
2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയെന്നാണു കേസ്.
പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവം അരിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.വാഹനം ആക്രമിക്കപ്പെട്ടശേഷം ജയരാജനും രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സതേടിയെന്നുംഅവിടെവച്ചാണു കൊലപാതകത്തിനു ഗുഢാലോചന നടത്തിയതെന്നുമാണു കുറ്റപത്രത്തില്‍ പറയുന്നത്.അരിയില്‍ ഷൂക്കൂര്‍ വധക്കേസ് കോടതിയുടെ മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണെന്നും ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad