Type Here to Get Search Results !

Bottom Ad

എന്നെ ഗര്‍ഭിണിയാക്കി, ഫേസ്ബുക്ക് നിരോധിക്കണം: നടി ഷംന കാസിം


ചെന്നൈ(www.evisionnews.in)ഫേസ്‌ബുക്ക്‌ നിരോധിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ പിന്തുണയുമായി താന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന്‌ നടി ഷംന കാസിം. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്‌ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും ഷംന പറഞ്ഞു. ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഷംന ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്‌.

ഒരു ചിത്രത്തില്‍ താന്‍ ഗര്‍ഭിണിയായി അഭിനയിച്ചിരുന്നു. ആ ചിത്രം പുറത്തിറങ്ങിയശേഷം ഞാന്‍ ഗര്‍ഭിണിയാണ്‌ എന്ന വാര്‍ത്തകളാണ്‌ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നത്‌. പിന്നീട്‌ ഒരു തെലുങ്ക്‌ ചിത്രത്തില്‍ പ്രേതമായി അഭിനയിച്ചു. ആ സിനിമ കണ്ട്‌ പേടിച്ച്‌ ഒരാള്‍ മരിച്ചു എന്ന വാര്‍ത്തകളാണ്‌ പിന്നീട്‌ സോഷ്യല്‍ മീഡിയകള്‍ പ്രചരിപ്പിച്ചത്‌. ഇത്തരത്തില്‍ ജീവിച്ചിരിക്കുന്നവരെ കൊല്ലുകയും ഗര്‍ഭിണിയാകാത്തവളെ ഗര്‍ഭിണിയാക്കുകയുമാണ്‌ ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന്‌ ഷംന കുറ്റപ്പെടുത്തി.

നല്ല വേഷങ്ങള്‍ കിട്ടാത്തതിനാലാണ്‌ മലയാളത്തില്‍ സജീവമാകാത്തതെന്നും മറ്റ്‌ ഭാഷകളില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചശേഷം മലയാളത്തിലെ ചെറിയ റോളുകള്‍ ചെയ്യുന്നതിനോട്‌ താത്‌പര്യമില്ലെന്നും ഷംന തുറന്നടിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad