കാസര്‍കോട്:(www.evisionnews.in)സാമൂഹികനീതി വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി ചൈല്‍ഡ് ലൈന്‍, ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ സ്കൂള്‍തല കൗണ്‍സിലര്‍മാര്‍ക്കുളള ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ സംരക്ഷണവും ബാലനീതി നിയമസംവിധാനങ്ങളും ശിശു സംരക്ഷണ നിയമങ്ങളും എന്ന വിഷയത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡി വൈ എസ് പി (ഡി സി ആര് ബി) കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് ലൈന്‍ നോഡല്‍ ഓഫീസര്‍ റവ: രാജു ഫിലിപ്പ് സക്കറിയ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി ബിജു, ട്രൈബല്‍ ഓഫീസര്‍ കെ കൃഷ്ണപ്രകാശ് എന്നിവര്‍ സംസാരിച്ചു. 2015 ജെ ജെ ആക്റ്റിനെക്കുറിച്ച് കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ നോഡല്‍ കോര്‍ഡിനേറ്റര്‍ ജോസല്‍ ജോസും 2012 പോക്സോ ആക്റ്റിനെക്കുറിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മാധുരി എസ് ബോസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം ആന്റ് ഐ സി പി എസ് എന്ന വിഷയത്തില്‍ ഡി സി പി യു കൗണ്‍സിലര്‍ കെ പി അഖിലയും ക്ലാസ്സെടുത്തു. ചൈല്‍ഡ് ലൈന്‍ സെന്‍ട്രല്‍ ഡയറക്ടര്‍ എ എ അബ്ദുള്‍ റഹ്മാന് സ്വാഗതവും ചൈല്‍ഡ് ലൈന്‍ നോഡല്‍ കോര്‍ഡിനേറ്റര്‍ അനീഷ് ജോസ് തേവര്‍ക്കാട്ടില്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments