Type Here to Get Search Results !

Bottom Ad

സ്‌കൂളുകള്‍ കംപ്യൂട്ടര്‍വത്കരിക്കാന്‍ 4.5 ലക്ഷം അനുവദിച്ചു

കാസര്‍കോട്:(www.evisionnews.in)കെ കുഞ്ഞിരാമന്‍ എം എല്‍ എ യുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ സ്‌കൂളുകള്‍ കംപ്യൂട്ടര്‍വത്കരിക്കാന്‍ ജില്ലാകള്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ 453766 രൂപയുടെ ഭരണാനുമതി നല്‍കി. കുന്നച്ചേരി എ എല്‍ പി സ്‌കൂള്‍, മയിച്ച ഗവ. എല്‍ പി സ്‌കൂള്‍, പാറക്കടവ് എ എല്‍ പി സ്‌കൂള്‍, ജി എല്‍ പി സ്‌കൂള്‍ പുലിയന്നൂര്‍, മൂലപ്പള്ളി എ എല്‍ പി സ്‌കൂള്‍, തുരുത്തി ജി എല്‍ പി സ്‌കൂള്‍, എളേരിത്തട്ട് എ എല്‍ പി സ്‌കൂള്‍, ജി എല്‍ പി എസ് വെളളാട്ട് എന്നീ സ്‌കൂളുകളില്‍ 25,280 രൂപ വീതവും കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പെരുമ്പട്ട ഗവ.ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്ക് 75,840 രൂപ വീതവും കയ്യൂര്‍ ജി എല്‍ പി സ്‌കൂളിന് ലാപ്‌ടോപ്പിനായി 24,006 രൂപയുടെയുമാണ് ഭരണാനുമതി ലഭിച്ചത്. വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട് നവോദയ വായനശാലയ്ക്ക് സ്റ്റേജ് നിര്‍മ്മാണ പ്രവൃത്തിക്കായി 6,35,000 രൂപയുടെയും ഭരണാനുമതി ലഭിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപ എം എല്‍ എ വിഹിതവും 1,35,000 രൂപ ഗുണഭോക്തൃ വിഹിതവുമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad