Type Here to Get Search Results !

Bottom Ad

ഷബീറിന്റെ മരണത്തില്‍ അനുശോചിച്ച് ജന്മദേശത്തെ ക്ഷേത്രത്തില്‍ പൂജകള്‍ ഒഴിവാക്കി

തിരുവനന്തപുരം(www.evisionnews.in) കടയ്ക്കാവൂര്‍ വക്കത്ത് അക്രമികള്‍ മൃഗീയമായി അടിച്ചുകൊന്ന ഷബീറിനെ ജന്മദേശത്തെ ശിവ ക്ഷേത്രം ഓര്‍ത്തത് രണ്ടു ദിവസത്തെ പൂജകളും വഴിപാടുകളും ഉപേക്ഷിച്ചു കൊണ്ടാണ്. കഴിഞ്ഞ ഞാറാഴ്ച വക്കത്തുവച്ച് നാലു പേര്‍ ചേര്‍ന്ന് ഷബീറിനെ അടിച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളില്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുപത്തിയേഴുകാരനായ ഷബീറിനെ വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഷബീറിനോടുള്ള ആദരസൂചകമായി ക്ഷേത്രം ഭരണാധികാരികള്‍ ശംഖ് ഊതുന്നതും മണി മുഴക്കുന്നതും മറ്റും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 


ഷബീറിനെതിരെയുള്ള ക്രൂരമായ ആക്രമണം മൊബൈലില്‍ പകര്‍ത്തിയ വ്യക്തി ആ സമയം ഷബീറിനെ രക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നു തോന്നിയതുകൊണ്ടാണ് സഹായിക്കാതിരുന്നതെന്നു പറഞ്ഞു. ദിവസവും രാവിലെയുള്ള ദര്‍ശനത്തിന് ശേഷം അഞ്ചു പൂജകളുള്ള ക്ഷേത്രത്തില്‍ ഈ രണ്ടു ദിവസവും പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഷബീറിനെ ആക്രമിച്ച നാലു പേരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.






Tags

Post a Comment

0 Comments

Top Post Ad

Below Post Ad