Type Here to Get Search Results !

Bottom Ad

സമസ്ത സമ്മേളനത്തിന് തുടക്കമായി

evisionnews


ആലപ്പുഴ:(evisionnews)  ആദര്‍ശ വിശുദ്ധിയുടെ 90 ആണ്ട് എന്ന പ്രമേയവുമായി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക സമ്മേളന ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തിത്തിന് ആലപ്പുഴയില്‍ തുടക്കമായി.. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ആരംഭിച്ച പഠന ക്യാംപ്  ബഹ്‌റൈന്‍ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമീ അല്‍ഫാളില്‍ അല്‍ദൂസരി ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അഹ്്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ ഉത്‌ബോധനപ്രസംഗം നിര്‍വ്വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ദുആ ചെയ്തു. ഉമര്‍ ഫൈസി മുക്കം സ്വാഗതം ചെയ്തു. മദീനയിലെ ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ജീലില്‍ നിന്ന്  നിര്‍മാണ്‍ മുഹമ്മദലി മഞ്ചേരി സോവനീര്‍ ഏറ്റുവാങ്ങി.

സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുത്തുക്കോയ തങ്ങള്‍ ലക്ഷദ്വീപ്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, സി. മോയിന്‍കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.ടി.കെ ഇബ്രാഹീം കുട്ടി മൗലവി കൊല്ലം, മുസ്തഫ ഹുദവി ആക്കോട്, ടി.പി അബ്ദ്ുല്ല മുസ്്‌ലിയാര്‍ മേലാക്കം, അബൂ സ്വാലിഹ് ഫാളില്‍ ബാഖവി തക്കലെ-കന്യാകുമാരി, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഹസന്‍ ഫൈസി എറണാംകുളം, സി.ഹൈദര്‍ മൗലവി കുന്നം (ഇടുക്കി), സയ്യിദ് അസ്‌ലം അല്‍ മശ്ഹൂര്‍ തങ്ങള്‍ കണ്ണൂര്‍, കെ.എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, ബീമാപള്ളി റഷീദ്, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, ഇബ്രാഹീം മാസ്റ്റര്‍ കൊടക്, ഫൈസല്‍ ശംസുദ്ദീന്‍ ഐ.എം.എ, പി.എ അബൂബക്കര്‍ എസ്.എം.ജെ, സിയാദ് വലിയകുളം തുടങ്ങിയവര്‍ സംബന്ധിച്ചു. സംബന്ധിച്ചു. 




Post a Comment

0 Comments

Top Post Ad

Below Post Ad