Type Here to Get Search Results !

Bottom Ad

ജനസാഗരം തീര്‍ത്ത് വരക്കല്‍തങ്ങള്‍ നഗര്‍ സമസ്ത സമാപന സമ്മേളനത്തിന് തുടക്കമായി

ആലപ്പുഴ:(www.evisionnews.in) കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ വരക്കല്‍ തങ്ങള്‍ നഗറില്‍ ജനസാഗരം തീര്‍ത്ത് സമസ്ത തൊണ്ണൂറാം വാര്‍ഷിക സമാപന സമ്മേളനത്തിന് തുടക്കമായി. നിരവധി സമര ചരിത്രങ്ങള്‍ക്കു സാക്ഷിയായ നഗരിയില്‍ ലക്ഷങ്ങളാണ് പുതുചരിതം കുറിക്കാനെത്തിയത്.സമസ്തയുടെ 90 വര്‍ഷത്തെ ചരിത്രവും വ്യത്യസ്ത സെഷനുകളില്‍ ചര്‍ച്ചയായി. വിവിധ ഭാഗങ്ങളില്‍ നിന്നായി ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ആളുകള്‍ക്ക് ആത്മീയതയുടെ വെളിച്ചം പകരുന്നതായി വിവിധ സെഷനുകള്‍. ഇന്ന് നമ്മുടെ ആദര്‍ശം, നമ്മുടെ വഴി, നമ്മുടെ സംഘടന എന്നീ സെഷനുകളാണ് നടന്നു വരുന്നത്. ആലപ്പുഴ കടപ്പുറത്തൊരുക്കിയ വേദിയിലാണ് സമാപന സമ്മേളനം നടക്കുന്നത്. സമസ്തയുടെ സുവര്‍ണ്ണത്താളുകളില്‍ പുതുചരിതം രചിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകള്‍ സമ്മേളനത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad