Type Here to Get Search Results !

Bottom Ad

സഅദിയ്യ സമ്മേളനത്തിന് മഖ്ബറ സിയാറത്തോടെ തുടക്കം


ദേളി:(www.evisionnews.in) സഅദിയ്യ സമ്മേളനത്തിന് തുടക്കംകുറിച്ച് സ്ഥാപനത്തിന് സാരഥ്യം വഹിച്ച താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവരുടെ മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. 
വെള്ളിയാഴ്ച രാവിലെ നടന്ന എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി നേതൃത്വം നല്‍കി. 
മൊയ്തു സഅദി ചേരൂര്‍, ടി സി മുഹമ്മദ്കുഞ്ഞി ഹാജി, ഫ്രീ കുവൈറ്റ് അബ്ദുല്ല ഹാജി,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് മുസ്ലിയാര്‍ പരിയാരം, അഹമ്മദ് മൗലവി കുണിയ, യൂസുഫ് ഹാജി പെരുമ്പ, എസ് പി ഉമ്മര്‍ഹാജി, അലി പൂച്ചക്കാട്, സുബൈര്‍ എയ്യള, ഇബ്‌റാഹിം സഅദി മുഗു, അബ്ദുല്‍ ഖാദര്‍ ഹാജി ചേറ്റുകുണ്ട് എിവര്‍ സംബന്ധിച്ചു.
പൊസോട്ട് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി മഖ്ബറ സിയാറത്തിന് സയ്യിദ് അത്വാവുള്ള തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കി. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, ഹാജി സി അബ്ദുല്ല മുസ്ലിയാര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, അബ്ദുറസാഖ് സഅദി, ഹസന്‍ കുഞ്ഞി മള്ഹര്‍, നാസര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിച്ചു. 
പുത്തിഗെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മുസ്തഫ സഖാഫി, ഇല്യാസ് സഖാഫി പാടലടുക്ക, ഹാഫിള് സാലിം സഖാഫി, അബ്ദുസ്സലാം അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു. 
വൈകിട്ട് നാലിന് ഉദ്ഘാടന സമ്മേളനം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മൈനോറിറ്റി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സയ്യിദ് മശ്ഹൂദ് ഫൗജ്ദാര്‍ ഉദ്ഘാടനം ചെയ്യും. 
മഗ്‌രിബ്് നിസ്‌കാരാനന്തരം നടക്കു ജലാലിയ്യ ദിക് ര്‍ഹല്‍ഖ സയ്യിദ് മുഖ്താര്‍ അഹ്്മദ് ഖാദിരി ബദ്ഗാദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കെ എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ് ശുഐബ് ആലിം സാഹിബ് കീളക്കര പ്രാരംഭ പ്രാര്‍ഥന നടത്തും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം ഉത്‌ബോധനം നടത്തും. സമാപന പ്രാര്‍ഥനക്ക് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും.

Post a Comment

0 Comments

Top Post Ad

Below Post Ad