Type Here to Get Search Results !

Bottom Ad

ജാമിഅ സഅദിയ്യ അഡ്മിനിസ്‌ടേഷന്‍ ബ്ലോക്ക ്- താജുല്‍ ഉലമ സൗധം ഉദ്ഘാടനം ഞായറാഴ്ച

evisionnews

ദേളി: (www.evisionnews.in)നാലര പതിറ്റാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യ അറബിയ്യക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്. സഅദിയ്യയുടെ പ്രസിഡന്റായി 40 വര്‍ഷം സേവനം ചെയ്ത താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ സ്മരണക്കായി സ്ഥാപിച്ച താജുല്‍ ഉലമ സൗധം ഞായര്‍ രാവിലെ 9.30ന് യമന്‍ അംബാസഡര്‍ ഡോ. സയ്യിദ് മാസിന്‍ മഹ്ദി അല്‍ ജിഫ്‌രി ഉദ്ഘാടനം ചെയ്യും. 

സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അദ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 

എം.എല്‍.എമാരായ പി.ബി. അബ്ദുര്‍റസാഖ്, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവരും എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, അബ്ദുല്‍ ജലീല്‍ ഹാജി അജ്മാന്‍, എ.കെ.എം. അഷ്‌റഫ് മഞ്ചേശ്വരം, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, തുടങ്ങിയവരും ആശംസ നേരും . പ്രമുഖ പണ്ഡിതരും സയ്യിദുമാരും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങിനെത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad