Type Here to Get Search Results !

Bottom Ad

സഅദിയ: നാല്‍പത്തിയാറാം വാര്‍ഷീകവും താജുല്‍ ഉലമ-നൂറുല്‍ ഉലമ ഉറൂസും


കാസര്‍കോട്:(www.evisionnews.in) ദേളി ജാമിഅ സഅദിയ്യ: അറബിയ്യയുടെ നാല്‍പ്പത്തിയാറാം വാര്‍ഷിക സനദ്ദാനസമ്മേളനം ഈ മാസം 12,13,14 തീയ്യതികളില്‍ സഅദാബാദില്‍ നടക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താജുല്‍ ഉലമ ഉള്ളാള്‍തങ്ങള്‍ നൂറുല്‍ ഉലമ എം.എ ഉസ്താദ് എന്നിവരുടെ വാര്‍ഷീക ഉറൂസ് പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. ഫെബ്രുവരി 8 തിങ്കളാഴ്ച സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങളള്‍ കുമ്പോല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സ അദിയ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, പ്രാര്‍ത്ഥനാഹാള്‍, യത്തീംഘാന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, താജുല്‍ ഉലമ സൗധം എന്നിവയുടെ ഉദ്ഘാടന പരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ടി.സി.മുഹമ്മദ് കുഞ്ഞിഹാജി, മുക്രി ഇബ്രാഹീം ഹാജി, മുഹമ്മലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ്, ശാഫി ഹാജി കീഴൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad