Type Here to Get Search Results !

Bottom Ad

ആര്‍ എസ് ബി വൈയില്‍ 97665 കുടുംബങ്ങളെ ഉള്‍പ്പെടുത്തും

കാസര്‍കോട്:(www.evisionnews.in)പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന രാഷ്ട്രീയ സ്വാസ്ത്യ ഭീമായോജന (ആര്‍ എസ് ബി വൈ) യില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 97665 കുടുംബങ്ങളെ എണ്‍റോള്‍ ചെയ്യും. ആര്‍ എസ് ബി വൈ യുടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രഥമ കോര്‍ കമ്മിറ്റി യോഗം എണ്‍റോള്‍മെന്റ് നടപടികള്‍ അവലോകനം ചെയ്തു. 6604 പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ഉള്‍പ്പെടുത്തും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചികിത്സയ്ക്കായി 7848 കുടുംബങ്ങള്‍ക്ക് 3.05കോടി രൂപയാണ് പദ്ധതിയില്‍ അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2015 ഡിസംബര്‍ വരെ 1.84കോടിരൂപയുടെ അപേക്ഷ ലഭിച്ചു. 5315 പേരാണ് അപേക്ഷ നല്‍കിയത്. വിവിധ പഞ്ചായത്തുകളിലായി 30 എണ്‍റോള്‍മെന്റ് യൂണിറ്റുകള്‍ ഏര്‍പ്പെടുത്തും. ആരോഗ്യ വകുപ്പ്, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്തുകള്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് എണ്‍റോള്‍മെന്റ് നടത്തുന്നത്. അംഗത്തിന് 30000 രൂപയുടെ ഇന്‍ഷൂറന്‍സ് സംരക്ഷണം ലഭിക്കും. ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ചിയാക് അസി. ജില്ലാ കോര്‍ഡിനേറ്റര്‍ സതീശന്‍ ഇരിയ നടപടികള്‍ വിശദീകരിച്ചു. അസി ലേബര്‍ ഓഫീസര്‍ കെ ഗോപി, പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ പി കൃഷ്ണ പ്രകാശ്, ദേശീയ ആരോഗ്യ ദൗത്യം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാധവന്‍ നമ്പ്യാര്‍, കുടുംബശ്രീ മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ഡെപ്യൂട്ടി ഡി എം ഒ ഡോ. എം സി വിമല്‍രാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എം മധുസൂദനന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ കെ ഭരതന്‍ നായര്‍, സി വി ധന്യ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad