Type Here to Get Search Results !

Bottom Ad

സി.ബി.ഐ വീണ്ടും വരുന്നു; വന്‍സ്രാവുകള്‍ കുടുങ്ങുമോ?

കെ.എസ് ഗോപാലകൃഷ്ണന്‍


കാസര്‍കോട്: (www.evisionnews.in) ചെമ്പിരിക്ക ഖാസി ആയിരുന്ന സമസ്തയുടെ സമുന്നത നേതാവും മത പണ്ഡതനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദരൂഹ മരണം സബന്ധിച്ച് അന്വേഷണ ഏജന്‍സിയായ സി.ബി.ഐയോട് പുനരന്വഷണം നടത്തണമെന്ന് എറണാകുളം സി.ജെ.എം കോടതി അതിനിര്‍ണ്ണായകമായ ഒരു ഉത്തരവിലൂടെ വെള്ളിയാഴ് വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. ഖാസിയുടെ മകന്‍ സി.എം മുഹമ്മദ് ഷാഫി പ്രസ്തുത കോടതിയിന്‍ കൊച്ചിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഷൈജന്‍.സി.ജോര്‍ജ്ജ് മുഖേന നല്‍കിയ ഹരജിയിലാണ് ഉത്തരമലബാറിലെ വിശ്വാസി സമൂഹമടക്കമുള്ള പൊതു സമൂഹം കാത്തിരുന്ന ഈ വിധി പ്രസ്താവമുണ്ടായത്.2010 ഫെബ്രുവരി 15ന് രാവിലെയാണ് ഖാസിയുടെ മൃതദേഹം ചെമ്പിരിക്ക കടുക്കക്കല്ല് എന്ന പാറക്കുട്ടത്തിന് സമീപം കണ്ടെത്തിയത്. ഖാസിയുടെ മൃതദേഹം അസ്വാഭാവികമാര്‍ന്ന ഈ നിലയില്‍ കണ്ടത് നാടിയാകെ നടുക്കത്തിലാഴ്ത്തിയിരുന്നു.ഇതേചൊല്ലി മാസങ്ങള്‍ നീണ്ട് നിന്ന ആരോപണ പ്രത്യാരോപണങ്ങളും കിംവദന്തികളും ഊഹാപോഹങ്ങളും കടല്‍പോലെ പരന്ന് പ്രചരിച്ചു. ഇടത് മുന്നണി ഭരണകാലത്തായിരുന്നു ഈ ദുരൂഹ മരണമുണ്ടായത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച ഈ കേസ് പൊതുസമൂഹത്തില്‍ നിന്നും ആവശ്യം ഉയര്‍ന്ന ഉടന്‍ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിടുകയാണുണ്ടായത്. (www.evisionnews.in) മരണം ആത്മഹത്യയായണെന്ന് പ്രചരിക്കുമ്പോള്‍ തന്നെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് ഖാസി നേതൃത്വവും അവരുടെ രാഷ്ട്രീയ നേതൃത്വത്തിലെ ഒരുവിഭാഗവും രംഗത്ത് വന്നിരുന്നു.സി.എ ഉസതാദിനെ അവര്‍ ഷഹീദാക്കിയാണ് അവതരിപ്പിച്ചത്.

അതിനിടയില്‍ കേസന്വേഷണത്തിന് സി.ബി.ഐ സംഘം കാസര്‍കോട്ട് തമ്പടിച്ച് കഴിഞ്ഞിരുന്നു. സിബിഐയിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു പുലിക്കുന്നിലെ റസ്റ്റ് ഹൗസില്‍ മാസങ്ങളോളം താമസിച്ച് അനേഷണം തുടര്‍ന്നത് . ഇതിനിടയില്‍ ഈ ഉദ്യോഗസ്ഥന്‍ മുന്നൂറിലേറെ പേരില്‍ നിന്നും മൊഴി ശേഖരിച്് തെളിവെടുത്തു. സമസ്തക്ക് അകത്തും പുറത്തുമുള്ള സംഘടനാ പ്രവര്‍ത്തകര്‍, കരാറുകാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, ഖാസിനയിച്ചിരുന്ന വിവിധ സ്ഥാപനങ്ങളുടെ നടത്തിപ്പുക്കാര്‍, ഖാസിയുടെ ബന്ധക്കള്‍, അയല്‍വാസികള്‍ തുടങ്ങിയവരില്‍ നിന്നുമാണ് മുഖ്യമായും തെളിവുകള്‍ ശേഖരിച്ചത്. ദക്ഷിണ കര്‍ണ്ണാടകയില്‍ അടക്കം ഖാസിയുമായി ബന്ധമുള്ളവരില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഈ മൊഴിയെടുക്കല്‍ ചിലര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്. മുംബൈ ബന്ധമുള്ള ചില അധോലോക-കള്ളക്കടത്ത് സംഘത്തില്‍ പെട്ടവരും രഹസ്യന്വേഷകരുടെ ഇന്‍ഫോര്‍മര്‍മാരാണെന്ന് സ്വയംമേനി നടിക്കുന്നവരേയും സി.ബി.ഐ ചുഴിഞ്ഞ് പരിശോധിച്ചിരുന്നു.(www.evisionnews.in) അതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ.യെ മുന്നറിയിപ്പില്ലാതെ സ്ഥലം മാറ്റികൊണ്ട് നേര്‍ദിശയില്‍ മുന്നേറിയിരുന്ന അന്വേഷണത്തെ സി.ബി.ഐ തന്നെ അട്ടിമറിച്ച് കളഞ്ഞത്.തുടര്‍ന്നാണ് അതിനാടകീയമായി സി.ബി.ഐ നേതൃത്ത്വം ഖാസിയുടെ മരണം കൊലയല്ല ആത്മഹത്യയാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിനെതിരെയാണ് എറണാകുളം സി.ജെ.എം കോടതി വെള്ളിയാഴ്ച പ്രതികരിച്ച് വിധി പറഞ്ഞത്.സി.ബി.ഐ നിഗമനം അപക്വവും അപര്യാപ്തവുമാണെന്നാണ് സി.ജെ.എം പറഞ്ഞത്. ഖാസിയുടെ മകന്‍ ഷാഫി കോടതില്‍ ഉന്നയിച്ചതും ഇതേതരത്തിലായിരുന്നു.

ഖാസി കേസില്‍ ഇനി എന്ത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയോഗിക്കപ്പെടുമ്പോള്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന ആവശ്യമാണ് ജനം ഉന്നയിക്കുന്നത്.വന്‍സ്രവുകളാണ് അന്വേഷണം വഴിതെറ്റിക്കുന്നതെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു.പലതരത്തിലുള്ള ഹീനശക്തികളും അവിശുദ്ധ സഖ്യങ്ങളും ഇനിയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഖാസിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചും പരസ്യമായി വെല്ലുവിളിച്ചും പ്രവര്‍ത്തിച്ച ചില സംഘടനകളും ഗ്രൂപ്പുകളും അന്വേഷണത്തെ ഭയക്കുന്നുണ്ട്. (www.evisionnews.in) ഖാസിയുടെ മൃതദേഹം കടലില്‍ കണ്ടപ്പോള്‍ മുതല്‍ മരണം ആത്മഹത്യയാണെന്ന് പ്രഖ്യാപിച്ച വിദ്വാന്‍മാരും നാട്ടില്‍ തന്നെയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരെയെല്ലാം വിശദമായി ചോദ്യം ചെയ്താല്‍ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത അകലുക തന്നെ ചെയ്യും. സത്യം ഒരിക്കല്‍ പുറത്തുവരിക തന്നെയാണ് ഖാസിയുടെ ബന്ധുക്കളുടേയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടേയും വിശ്വാസം. എറണാകുളം സി.ജെ.എം കോടതിയുടെ പുനരന്വേഷണത്തിനുള്ള ഉത്തരവ് അതിന് വഴികാട്ടിയാവട്ടെ....

keywords : qazi-cm-usthad
Tags

Post a Comment

0 Comments

Top Post Ad

Below Post Ad