Type Here to Get Search Results !

Bottom Ad

ഖാസി കേസ്: യൂത്ത് ലീഗ് പോരാട്ടത്തിന്റെ വിജയം

evisionnews

ഉദുമ:(www.evisionnews.in) ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്നും പുനരന്വേഷണം നടത്തണമെന്ന കോടതി വിധി കോടതിവിധി മുസ്ലീം യൂത്ത് ലീഗ് നടത്തിവന്ന പോരാട്ടത്തിന്റെ വിജയമാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ടി.ഡി. കബീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാടും പ്രസ്താവിച്ചു. സി.ബി.ഐ അന്വേഷണത്തില്‍ തുടക്കം മുതലേ വീഴ്ച നടന്നതായി യൂത്ത് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുനരന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കാണുകയും പൊതുജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരിച്ച് ഭീമ ഹരജി നല്‍കുകയും ചെയ്തിരുന്നു. കോടതി വിധി നീതിപീഠത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments

Top Post Ad

Below Post Ad