Type Here to Get Search Results !

Bottom Ad

ഖാസി കേസ്: കോടതി വിധിയുടെ പിതൃത്വമേറ്റെടുക്കാന്‍ ആളുകളേറെ


കാസര്‍കോട് (www.evisionnews.in): ചെമ്പിരിക്ക ഖാസിയായിരുന്ന മുസ്ലിം മതപണ്ഡിതന്‍ സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് സിബിഐ വീണ്ടും അന്വേഷണം നടത്തണമെന്ന എറണാകുളം സിജെഎം കോടതിയുടെ വെള്ളിയാഴ്ചത്തെ സുപ്രധാന വിധിയുടെ പതൃത്വമേറ്റെടുത്ത് ഇതിന്റെ ക്രഡിറ്റ് അടിച്ചുമാറ്റാന്‍ ചില സംഘടനകളും വ്യക്തികളും നടത്തുന്ന ശ്രമങ്ങള്‍ പൊതുസമൂഹത്തില്‍ പരക്കെ ചര്‍ച്ചെയാകുന്നു. 

ഖാസിയുടെ മരണത്തിന് ശേഷം നടത്തിയ സിബിഐ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടും ഇതിനെതിരെ ചെരുവിരലനക്കാത്തവരാണ് ഇപ്പോള്‍ എറണാകുളം കോടതിയുടെ വിധി തങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് വരുത്തിതീര്‍ക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്നത്. എറണാകുളം കോടതി വിധിക്ക് കാരണമായ ഹര്‍ജി ഫയല്‍ ചെയ്തത് ഖാസിയുടെ മകന്‍ സിഎം മുഹമ്മദ് ഷാഫിയാണ്. (www.evisionnews.in)ഗള്‍ഫില്‍ വ്യാപാരിയായി ഷാഫി ഇതിനുവേണ്ടി നിരവധി തവണയാണ് എറണാകുളത്തും നാട്ടിലുമെത്തി കാര്യങ്ങള്‍ നീക്കിയത്. ഷാഫിയുടെ ഈ സംരഭങ്ങള്‍ക്ക് പൂര്‍ണപിന്തുണയുണ്ടായിരുന്നത് മേല്‍പറമ്പിലെ സാമൂഹ്യ പ്രവര്‍ത്തകനായ എം.എം ഹംസയുടെതാണ്. നിരവധി കേസുകള്‍ നോക്കിനടത്തുന്നതിലും അത് ലക്ഷ്യത്തിലെത്തിക്കുന്നതിലും ഹംസക്കുള്ള കഴിവും അംഗീകാരവും പ്രശസ്തവുമാണ്. 
കേരളത്തിലും പുറത്തുമുള്ള പ്രമുഖ അഭിഭാഷകരുമായും നിയമലോകവുമായും സുദൃഢബന്ധമാണ് ഹംസയുടേത്. അങ്ങനെയാണ് ഖാസിയുടെ മകന്‍ ഷാഫി ഹംസ മുഖേന എറണാകുളത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഷൈജന്റെ സമീപത്തെത്തുന്നത്. (www.evisionnews.in)ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന അന്തരിച്ച ടിവി പ്രഭാകരന്റെ ജൂനിയറായ ഷൈജന്‍ ജോര്‍ജ്ജ് കോളിളക്കം സൃഷ്ടിച്ച ഷഹനാസ് ഹംസ വധക്കേസടക്കമുള്ള കേസുകളില്‍ തന്റെ പ്രാഗത്ഭ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ഷൈജന്റെ മൂര്‍ച്ചയേറിയ വാദമുഖങ്ങളാണ് എറണാകുളം സിജെഎം കോടതിക്ക് പുനരന്വേഷണത്തിന് ഉത്തരവിടാന്‍ കാരണമാക്കിയതെന്നും പറയാം. ഷാഫിയുടെ നീക്കങ്ങള്‍ക്ക് കാസര്‍കോട്ടെ ചില മാധ്യമപ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു. 

ഖാസികേസില്‍ കേന്ദ്രത്തെക്കൊണ്ട് ഇടപെടുവിക്കാന്‍ ബിജെപി ജില്ലാ നേതൃത്വവും വലിയ പിന്തുണനല്‍കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും നഗരസഭാ കൗണ്‍സിലര്‍ പി രമേശനും ബിജെപി അനുഭാവിയായ താലൂക്ക് ഓഫീസ് പരിസരത്തെ വ്യാപാരിയും ഷാഫിക്കും ഹംസക്കുമൊപ്പം നിന്നപ്പോള്‍ ഖാസികേസിന്റെ ഗതിതന്നെ മാറുകയായിരുന്നു. അങ്ങനെയാണ് ഷൈജന്‍ മുഖേന ഷാഫി പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്.(www.evisionnews.in) ഷാഫിയുടെ ഹര്‍ജി കോടതിയിലെത്തിയതോടെ പ്രാദേശിക സംയുക്ത ജമാഅത്തും എസ്.കെ.എസ്.എസ്.എഫും ഖാസിയുടെ മരുമകനും തങ്ങളുടെ അഭിഭാഷകര്‍ മുഖേന ഈ കേസിനൊപ്പം അണിനിരക്കുകയായിരുന്നു. അതിനിടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ഖാസി കേസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡല്‍ഹിയിലേക്ക് അയച്ചതും ഷാഫിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടയിലെ സുപ്രധാന സംഭവവികാസങ്ങളിലൊന്നായിരുന്നു.


Keywords: Kasaragod-qasi-office-cm-abdulla-moulavi

Post a Comment

0 Comments

Top Post Ad

Below Post Ad