Type Here to Get Search Results !

Bottom Ad

രണ്ടാം ഡോസ് പോളിയോ തുള്ളിമരുന്ന് വിതരണം 21ന്

കാസര്‍കോട്:(www.evisionnews.in) ഈ മാസം 21 ന് ജില്ലയില്‍ സംഘടിപ്പിക്കുന്ന രണ്ടാം ഡോസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ ഒന്നാംഘട്ടം മരുന്ന് വിതരണം നടത്തിയ 1197 ബൂത്തുകളിലായി 5 വയസ്സിന് താഴെയുള്ള 1,20,734 കുട്ടികള്‍ക്ക് രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തും. 2794 വളണ്ടിയര്‍മാരും 177 സൂപ്പര്‍വൈസര്‍മാരും മരുന്ന്‌വിതരണത്തിന് നേതൃത്വം നല്‍കും. 33 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, 8 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, നീലേശ്വരം താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട്ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവ കേന്ദ്രീകരിച്ചായിരിക്കും മരുന്ന് വിതരണം നടത്തുന്നത്. നാടോടികുട്ടികള്‍, തെരുവ്കുട്ടികള്‍ അന്യസംസ്ഥാന തൊഴിലാളികളുടെകുട്ടികള്‍ എന്നിവര്‍ക്കായി 119 മൊബൈല്‍ ബൂത്തുകളിലും മരുന്ന് വിതരണമുണ്ടാകും. കാഞ്ഞങ്ങാട്, റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബസ്്സ്റ്റാന്റ്, റെയില്‍വേസ്റ്റേഷനിലും പ്രത്യേക വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കാസര്‍കോട് പുതിയ ബസ്സ്സ്റ്റാന്റ്, പഴയ ബസ്സ്സ്റ്റാന്റ്, കെഎസ്ആര്‍ടിസി ബസ്സ്സ്റ്റാന്റ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, ബദിയടുക്ക, പെര്‍ള എന്നീ ബസ്സ്സ്റ്റാന്റുകള്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പള്ളിക്കര, കോട്ടിക്കുളം, കാസര്‍കോട്, ഉപ്പള, എന്നീ റെയില്‍വേസ്റ്റേഷനുകള്‍, മഞ്ചേശ്വരം, ബായാര്‍ എന്നീ ചെക്ക്‌പോസ്റ്റുകള്‍, തെരഞ്ഞെടുത്ത സ്വകാര്യആശുപത്രികള്‍ എന്നിവിടങ്ങളില്‍ മരുന്ന് വിതരണം നടത്തും. 

21ന് രാവിലെ 8 മണിക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ രണ്ടാം ഡോസ് മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് മാലിക് ദിനാര്‍ ആശുപത്രിയില്‍ സംഘടിപ്പിക്കും. ഈ മാസം 22, 23, 24 തീയ്യതികളില്‍ പരിശീലനം നേടിയ ആരോഗ്യവകുപ്പ്, അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍, നേഴ്‌സിംഗ്‌വിദ്യാര്‍ത്ഥികള്‍, മറ്റ് സന്നദ്ധ സംഘടനനാ പ്രവര്‍ത്തകര്‍ ജില്ലയില്‍ സര്‍വ്വേ നടത്തി കണ്ടെത്തിയ 298387 വീടുകള്‍ സന്ദര്‍ശിച്ച് അര്‍ഹരായ എല്ലാകുട്ടികള്‍ക്കും പോളിയോ രോഗ പ്രതിരോധ തുളളിമരുന്ന് ലഭിച്ചതായി ഉറപ്പ് വരുത്തും. ജനുവരി 17ന് ജില്ലയില്‍ സംഘടിപ്പിച്ച ഒന്നാംഘട്ട പള്‍സ് പോളിയോരോഗപ്രതിരോധ പരിപാടിയില്‍ 1,18,869 കുട്ടികള്‍ക്കും 954 അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും മരുന്ന് വിതരണം നടത്തി. 

കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷതവഹിച്ചു. ഒന്നാം ഘട്ടത്തില്‍ ഒഴിവായ 1058 കുട്ടികള്‍ ഉള്‍പ്പടെ ജില്ലയില്‍ 100 ശതമാനം കുട്ടികളിലും പോളിയോ തുളളിമരുന്ന് ലഭ്യമാക്കിയതായി ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഡി എം ഒ ഡോ. എ പി ദിനേശ് കുമാര്‍, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ.ഇ മോഹനന്‍, ഡോ. എം സി വിമല്‍രാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍, കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. വി എ രജ്ഞിത്ത്, ഡോ. ഇ വി ചന്ദ്രമോഹന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മുരളീധരന്‍ നല്ലൂരായ, ഡോ.ബി നാരായണ നായ്ക്, ഡോ. സി ജ്യോതി, ഐ എം എ പ്രസിഡണ്ട് ഡോ. സി അബ്ദുള്‍ ഹമീദ്, ജില്ലാ മാസ്മീഡിയ ഓഫീസര്‍ എം രാമചന്ദ്ര, ജില്ലാപട്ടികജാതി വികസന ഓഫീസര്‍ ആര്‍ തങ്കന്‍, ജില്ലാപട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ കൃഷ്ണപ്രകാശ്, പ്രൊഫസ്സര്‍ എ ശ്രീനാഥ്, ഇ ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ഡീനഭരതന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad