Type Here to Get Search Results !

Bottom Ad

ജനസംഖ്യ ആനുപാതിക സംവരണം; മുന്നണികള്‍ നയം വ്യക്തമാക്കണം- പി.ഡി.പി

കാസര്‍കോട്:(www.evisionnews.in) രാജ്യത്ത് ദലിത്-പിന്നാക്ക ന്യൂനപക്ഷ ഉന്‍മൂലന സിദ്ധാന്തം ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ ഭരണവര്‍ഗ്ഗത്തിന്റെ ഒത്താശയോടെ സംഘ് പരിവാര്‍ ശ്രമം ആശങ്കാജനകമായ രീതിയില്‍ മുന്നേറുമ്പോള്‍ ദലിത്-പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്ക് തുല്യനീതി നടപ്പിലാക്കണമെങ്കില്‍ ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കണമെന്നും ജനസംഖ്യാനുപാതിക സംവരണ വിഷയത്തില്‍ കേരളത്തിലെ ഇരു മുന്നണികളും പരസ്യനിലപാട് വ്യക്തമാക്കണമെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ പറഞ്ഞു. പി.ഡി.പി കാസര്‍കോട് മണ്ഡലം സമ്മേളനം ഹോട്ടല്‍ സ്പീഡ്‌വേ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിത് ന്യൂനപക്ഷ ഐക്യത്തിലൂടെ മാത്രമേ സംഘ്പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ടയെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂവെന്നും രണ്ട് പതിറ്റാണ്ട് മുമ്പ് പി.ഡി.പി മുന്നോട്ട് വെച്ച ആശയം വൈകിയ വേളയില്‍ ഗത്യന്തരമില്ലാതെ മുന്നണികള്‍ക്ക് വിശിഷ്യാ മുസ്ലീം ലീഗിന് ഏറ്റെടുക്കേണ്ടി വന്നതിലൂടെ മഅ്ദനിയും പി.ഡി.പിയും ശരിയാണെന്ന മുന്നണികളുടെ കുറ്റസമ്മതമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവരണം ഔദാര്യമല്ല, അത് കീഴാളന്റെ അവകാശമാണ് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് പി.ഡി.പി സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ മാര്‍ച്ച് 30, 31 തീയ്യതികളില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി ശാഖതൊട്ട് സംസ്ഥാനം വരെ സംഘടനാ തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കും. മാര്‍ച്ച് 30ന് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. 

ജാഫര്‍ അലി ദാരിമി സംഘടനാ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍, മുഹമ്മദ് ബള്ളൂര്‍, സലിം പടന്ന, ഗോപി കുതിരക്കല്‍ മുഹമ്മദ് കുഞ്ഞി മൗവ്വല്‍, മുഹമ്മദ് സഖാഫ് തങ്ങള്‍, അബ്ദുല്‍റഹ്മാന്‍ പുത്തിഗെ, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, കൃഷ്ണന്‍ നായര്‍, സാദിഖ് മുളിയടുക്ക എന്നിവര്‍ പ്രസംഗിച്ചു. 

പുതിയ ഭാരവാഹികളായി എം.ടി.ആര്‍. ഹാജി ആദൂര്‍ (പ്രസിഡന്റ്), ബാബു നെട്ടണിഗെ, അബ്ദുല്‍ ഹമീദ് മൊഗ്രാല്‍പുത്തൂര്‍ (വൈസ് പ്രസിഡന്റ്), കുഞ്ഞിക്കോയ തങ്ങള്‍ (സെക്രട്ടറി), ഹനീഫ കറോടി (ജോ. സെക്രട്ടറി), പി.യു. അബ്ദുല്‍ റഹിം തളങ്കര (ട്രഷറര്‍), മുഹമ്മദ് ബള്ളൂര്‍, മുഹമ്മദ് സഖാഫ് തങ്ങള്‍, ആബിദ് മഞ്ഞംപാറ (സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍), യൂനുസ് തളങ്കര, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക (ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍), ഉവൈസ് ആദൂര്‍ (ഐ.എസ്.എഫ് കണ്‍വീനര്‍), അബൂബക്കര്‍ പാലക്കാര്‍ (പി.ടി.യു.സി കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad